ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഒട്ടകം റോസ്റ്റ്.


Spread the love

ഒട്ടകം റോസ്റ്റ് നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കി കഴിച്ചവർ ആരും കാണുവാൻ സാധ്യത ഇല്ല. എന്നാൽ ആറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന വിഭവം ആണ് ഒട്ടകം ഉപയോഗിച്ചുള്ള രുചിക്കൂട്ടുകൾ. ഒട്ടകത്തിന്റെ മാംസം കൊണ്ട് സ്വാദിഷ്ടമായ റോസ്റ്റ് കേരള സ്റ്റൈലിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. നമ്മുടെ നാട്ടിൽ ഒട്ടകത്തിന്റെ മാംസം ലഭ്യമല്ലാത്തതിനാൽ, വിദേശ രാജ്യങ്ങളിൽ ഉള്ളവർക്ക് ഈ വിഭവം പാകം ചെയ്യാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങൾ

ഒട്ടകത്തിന്റെ ഇറച്ചി: 500 ഗ്രാം
മഞ്ഞൾ പൊടി: 1 tsp
ഗരം മസാല: 1 ടേബിൾ സ്പൂൺ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 2 ടേബിൾ സ്പൂൺ
തൈര്: 3 ടേബിൾ സ്പൂൺ
സവാള: 4 എണ്ണം
പുതിനയില: 20 എണ്ണം
മല്ലിയില: 2 തണ്ട്
ചില്ലി ഫ്ലേക്സ്: 2 tsp
കാശ്മീരി മുളക് പൊടി: 2 ടേബിൾ സ്പൂൺ
കറിവേപ്പില: 1 തണ്ട്
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒട്ടകത്തിന്റെ ഇറച്ചി നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ തൈര്, 1 tsp മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂൺ ഗരം മസാല, 2 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് കുഴച്ചു യോജിപ്പിക്കുക. ശേഷം, ഈ മസാല ഇറച്ചിയിൽ നല്ലത് പോലെ പിടിച്ചു വരുവാൻ വേണ്ടി 1 മണിക്കൂർ നേരത്തെക്ക് മാറ്റി വെയ്ക്കുക.

1 മണിക്കൂറിനു ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ഇറച്ചി ഒരു പ്രഷർ കുക്കറിലേയ്ക്ക് മാറ്റി, ശേഷം 2 സവാള അരിഞ്ഞത് കൂടി ചേർത്ത് 8 മുതൽ 9 വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന മല്ലിയില, പുതിനയില എന്നിവ ചേർത്ത് കൊടുക്കുക. ഇവയുടെ പച്ച മണം മാറി വരുമ്പോൾ 2 സവാള അരിഞ്ഞത് കൂടി ചേർത്ത് നല്ലത് പോലെ വഴറ്റി എടുക്കുക. സവാള നല്ലത് പോലെ വരണ്ട് വരുമ്പോൾ 2 tsp ചില്ലി ഫ്ലേക്സ്, 1 തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ഒട്ടകത്തിന്റെ ഇറച്ചി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിന് ശേഷം 2 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി കൂടി ചേർത്ത് ഡ്രൈ ആകുന്നത് വരെ നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ ഒട്ടകം റോസ്റ്റ് തയ്യാർ.

മട്ടൺ ബ്രെയിൻ വരട്ടിയത്.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close