ഓണത്തിരക്ക് വൈറസ് വ്യാപനത്തിന് കാരണമാകുമോ?


Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി ലഭിച്ച ഓണ അവധി ജനങ്ങളില്‍ കൂട്ടം കൂടലുകള്‍ വര്‍ധിക്കാന്‍ കാരണമായതിനാല്‍ കോവിഡ് വ്യാപനം കൂടാന്‍ സാധ്യതയുണ്ട്. ഓണത്തിനായി ബന്ധുവീടുകളിലേക്കുള്ള യാത്രയും, കുട്ടികള്‍ക്കായി പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാനുള്ള യാത്രയും ഓണസദ്യ ഒരുക്കാന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന യാത്രയും അങ്ങനെ നിരവധി കാരണങ്ങളുണ്ട് ആളുകള്‍ വീടിന് പുറത്തിറങ്ങാന്‍. ഇൗ പോകുന്ന സ്ഥലങ്ങളെല്ലാം തന്നെ കൂട്ടം കൂടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് വൈറസ് വ്യാപനം കുറവായിരുന്നു. മൂന്ന് ദിവസവും രണ്ടായിരത്തില്‍ താഴെയാണ് കോവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ കോവിഡ് പരിശോധനകളുടെ എണ്ണവും ഈ ദിവസങ്ങളില്‍ പകുതിയായി കുറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് 31ന് 1,530 രോഗികള്‍, സെപ്റ്റംബര്‍ ഒന്നാം തീയതി 1,140, ഇന്നലെ 1,547 രോഗികള്‍ എന്നിങ്ങനെയായിരുന്നു കണക്ക്. മുന്‍ ദിവസങ്ങളിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലധികമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഗണ്യമായി കുറഞ്ഞു. മൂന്ന് ദിവസത്തില്‍ 18 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും. മുപ്പതിനായിരത്തിലധികം പേരെ പരിശോധിച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസവും 20,000ത്തില്‍ താഴെയാണ് പരിശോധനകളുടെ എണ്ണം. 1,140 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഒന്നാം തീയതി 14,137 സാമ്ബിള്‍ മാത്രമാണ് പരിശോധിച്ചത്. പരിശോധന കുറയുന്നതനുസരിച്ച് രോഗികളുടെ എണ്ണവും കുറഞ്ഞെന്ന് ചുരുക്കം. തുടര്‍ച്ചയായ അവധി ദിവസങ്ങളായതിനാലാണ് പരിശോധനകളുടെ എണ്ണം കുറയാന്‍ കാരണമായി വിലയിരുത്തുന്നത്. അതേസമയം ഈ മാസം കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close