
2021ലെ t20 ലോകകപ്പും 2023 ഏകദിന ലോകകപ്പിന്റെയും വേദി ഇന്ത്യ ആയതിനാൽ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിൽ പാക് ക്രിക്കറ്റ് ടീം. പാക് ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ ആണ് ടീമിന്റെ ആശങ്ക പങ്ക് വച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നതിനായി തങ്ങളുടെ വിസ, സുരക്ഷ കാര്യങ്ങൾ ബിസിസിഐ ഉറപ്പ് വരുത്തണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. 2021 ലോകകപ്പ് നടത്താനുള്ള അവകാശം ഇന്ത്യക്കാണെന്നിരിക്കെ കളികൾ ഓസ്ട്രേലിയയിലോ ഇന്ത്യയിലോ എന്ന സംശയങ്ങൾ ഇപ്പോഴും ബാക്കിയാണ്. കോവിഡ് പശ്ചാത്തലത്തിൽ 2021 ലോകകപ്പ് ചിലപ്പോൾ 2022ലേക്ക് മാറ്റി വെക്കാൻ സാധ്യതയുണ്ട്. ഇന്ത്യ -പാക് ബന്ധം അത്ര നല്ല രീതിയിൽ അല്ല എന്നിരിക്കെ പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലെത്താൻ ഇപ്പോഴേ അനുമതി തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം. കൂടാതെ തങ്ങളുടെ സുരക്ഷ ഉറപ്പ് നൽകുന്നുവെന്ന് എഴുതി നൽകണമെന്നും ആവശ്യപെട്ടിട്ടുണ്ട്. കശ്മീരിൽ ഇരു രാജ്യങ്ങളും വെടിവെയ്പ് തുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്ന സംശയത്തിലാണ് പാക് ക്രിക്കറ്റ് ബോർഡ്.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2