അഞ്ചു നിറത്തിലൊഴുകുന്ന നദി “ദി കാനോ ക്രിസ്‌റ്റൈല്‍സ്”


Spread the love

ഒരേ സമയം അഞ്ചു നിറത്തിലൊഴുകുന്ന ലോകത്തെ ഏറ്റവും മനോഹരമായ നദി-‘ദ കാനോ ക്രിസ്‌റ്റൈല്‍സ്. മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് ഈ നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം.

ചുവപ്പും പച്ചയും നീലയും തുടങ്ങി വിവിധ നിറങ്ങളിലൊഴുകുന്ന നദി കൊളംബിയയിലാണ് സ്ഥിതി ചെയ്യുന്നത്.’ദ കാനോ ക്രിസ്‌റ്റൈല്‍സ് ലിക്വിഡ് റെയിന്‍ബോഎന്ന പേരിലും അറിയപ്പെടുന്നു.നദിയിലെ വര്‍ണശബളമായ നിറങ്ങളുടെ പേരില്‍ ഈ നദി പ്രശസ്തമാണ്.

മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും.ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ഇത് കാണുന്നത്.

പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്.ഒരു സഞ്ചാരിയുടെ ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200 പേരില്‍ക്കൂടുതല്‍ ഇവിടേക്ക് കടത്തിവിടില്ലെന്നും ഉണ്ട്. അതുപോലെ നദിയില്‍ ഇറങ്ങുന്നതിന് കര്‍ശന നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.’


കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close