ദുബായിൽ ഇനി ടാക്സികൾ പറക്കും. ഫ്ലയിങ് കാറുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ.


Spread the love

യു.എ.ഇയിൽ ഇനി മുതൽ പറക്കുന്ന കാറുകളുടെ കാലമാണ്. ലോകത്തിലെ പ്രമുഖ ഇലക്ട്രിക് എയർക്രാഫ്റ്റ് കമ്പനിയായ ഈവ് ഹോൾഡിംഗും അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസും ചേർന്ന് കൊണ്ടാണ് ഫ്ലയിങ് ടാക്സികൾ നിർമ്മിക്കാൻ പോകുന്നത്.    ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇ.വി.ടി.ഒ.എൽ) ടെക്നോളജിയിലാണ് പുതിയ ടാക്സികൾ പ്രവർത്തിക്കുക. അതായത് എയർക്രഫ്റ്റുകൾക്ക് കുത്തനെ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും സാധിക്കും. 2026 നുള്ളിൽ പദ്ധതി പൂർത്തീകരിക്കാനുള്ള പരിശ്രമത്തിലാണ് ദുബായ്.

   ഡി പാമിലെ അറ്റ്ലാന്റിസ്‌ ആസ്ഥനമാക്കിയാണ് പദ്ധതി മുന്നോട്ടു പോകുന്നത്. പ്രമുഖ ബ്രസിലിയൻ എയർക്രാഫ്റ്റ് കമ്പനിയായ ഈവ് ഹോൾഡിങ്‌സുമായുള്ള കരാറിന് പുറമെ യു.എ.ഇയിലെ മറ്റു കമ്പനികളും ഫ്ലയിങ് കാറുകളുടെ  നിർമ്മാണത്തിൽ പങ്കാളികളാവും. പതിമൂന്ന് അടി ഉയരത്തിലും മണിക്കൂറില്‍ ഏകദേശം 40 കിലോമീറ്റര്‍ വേഗത്തിലും പറക്കാനും ഇത്തരം ഫ്ലയിങ് കാറുകളെ കൊണ്ട് പറ്റും. ഫ്ലയിങ് കാറിന്റെ പരീക്ഷണയോട്ടം വിജയകരമായതോടെ പല കമ്പനികളും പുതിയ  മോഡലുകള്‍ രൂപകൽപന ചെയ്തിട്ടുണ്ട്. ഭീമമായ  ചിറകുകളോ റോട്ടറുകളോ ഇല്ലാത്തത് കൊണ്ട് ഫ്ലയിങ് കാറിന് ചെറിയ ഭാരമേ ഉണ്ടാകുന്നുള്ളൂ.ആദ്യ ഘട്ടത്തിൽ ആഡംബര വാഹനമായാണ് ഇത്തരം ടാക്സികൾ പുറത്തിറക്കുക.


  യു.എ.ഇയിൽ അടിക്കിടെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വർദ്ധിപ്പിച്ചിട്ടുണ്ട്. നഗര പ്രദേശങ്ങളിൽ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾ ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ കുറക്കാൻ സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ ടൂറിസിം മേഖലയിൽ കൂടുതൽ ഉണർവ് കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും. ലോകത്തിലെ പല വികസിത രാജ്യങ്ങളിലും ഫ്ലയിങ് കാറുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിവിധ ഇ.വി.ടി.ഒ.എൽ എയർക്രാഫ്റ്റ് നിർമ്മാതാക്കൾ വലിയ സാമ്പത്തിക നേട്ടമാണ് ഇത്തരം ടാക്സി പദ്ധതികൾ കൊണ്ട് ലക്ഷ്യമിടുന്നത്. ആറു വർഷത്തിനുള്ളിൽ ഏകദേശം 23 ശതമാനം വളർച്ച ഇന്റർനാഷണൽ മാർക്കറ്റിൽ കൈവരിക്കാൻ പറ്റുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. 

 

English summary :- Dubai to lauch flying taxi in 2026. Brazilian evtol manufacturing company signed the agreement.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close