കാരറ്റിനുള്ള ഗുണങ്ങൾ ചെറുതല്ല….


Spread the love

വളരെ അധികം പോഷക ഗുണങ്ങലുള്ളവയാണ് കാരറ്റ്. ഒത്തിരി രോഗങ്ങളെ ചെറുക്കാൻ കാരറ്റ് നമ്മളെ സഹായിക്കുന്നു. വേവിച്ചും അല്ലാതെയും, പച്ചക്കും, കേക്ക്, ജ്യൂസ്, ഹൽവ തുടങ്ങി ഒട്ടേറെ രൂപത്തിൽ കാരറ്റ് കഴിക്കുന്നു. കാരറ്റിനുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങൾ

*രക്തം ശുദ്ധീകരിയ്ക്കാന്‍ കാരറ്റിനു കഴിവുണ്ട്.

*പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാൻ കാരറ്റിനു കഴിയും.

*നാരടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹനത്തിനും മലബന്ധം തടയുന്നതിനും ഇത് സഹായിക്കും.

*തിമിരം പോലുള്ള കാഴ്ചയെ ബാധിക്കുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ കാരറ്റിനു കഴിയും.

*പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും കാരറ്റിന് കഴിയും.

*കാരറ്റ് മഗ്നീഷ്യം, ഫോസ്ഫറസ്‌, സിങ്ക്‌, മാംഗനീസ്‌, വൈറ്റമിൻ എ, സി, ഇ, കെ എന്നിവയാൽ സമ്പന്നമായതിനാൽ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു ഭക്ഷണമാണിത്.

* ഇതിലെ കാർബോഹൈഡ്രേറ്റ്സ്‌ കരളിലെ കൊഴുപ്പും പിത്തരസവും കുറച്ച്‌, കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

*ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്‌ ഘടകങ്ങൾ ക്യാൻസർ സെല്ലുകളുടെ വളർച്ചയെ തടയുന്നു.

*കാരറ്റിൽ കാലറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

*കാരറ്റ് ജ്യൂസ്‌ സന്ധികളിലെ വേദന കുറയ്ക്കുകയും ആർത്രൈറ്റിസ്‌‌ പോലുള്ള അസുഖങ്ങളിൽ നിന്ന് മോചനവും നൽകുന്നു. കാരറ്റിന്റെ ഇൻഫ്ല്മേറ്ററി ഗുണം ആണ് അതിന് ശരീരത്തെ സഹായിക്കുന്നത്‌.

*പതിവായി കാരറ്റ് ജ്യൂസ്‌ കുടിക്കുന്നത് യൗവനം നിലനിർത്താൻ സഹിക്കും.

*വൈറ്റമിന്‍ സി കാരറ്റിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തില്‍ കോളാജന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിച്ച് മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്നു.

*കാരറ്റിൽ പൊട്ടാസ്യം അടങ്ങീട്ടുള്ളതിനാൽ വരണ്ട ചർമം ഇല്ലാതാക്കാനും ശരീരത്തിന് നിറം വയ്ക്കാനും സഹായിക്കുന്നു.

*കരോറ്റനോയ്ഡ്‌സ് എന്ന ഘടകം കാരറ്റിൽ അടങ്ങിയിരിക്കുന്നതിനാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.

*കാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലാതിനാല്‍ ശ്വാസംമുട്ടലിനും ആസ്തമയ്ക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

*കാരറ്റിൽ അടങ്ങിയിരിക്കുന്ന കരോട്ടീനോയ്ഡ് എന്ന ആന്റിയോക്‌സിഡന്റ് ചര്‍മത്തിന്റെ ഇമ്യൂണിറ്റി വര്‍ദ്ധിപ്പിച്ച് തിളക്കം നല്‍കുകയും, ചര്‍മത്തിനുണ്ടാകുന്ന തേയ്മാനവും വിള്ളലും മാറ്റുവാൻ സഹായിക്കുന്നു.

കാരറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കാരറ്റ് വാങ്ങുമ്പോൾ പൊതുവേ നല്ല നിറമുള്ളതും, നല്ല വലിപ്പമുള്ളതും നോക്കിയാണ് നാം തിരഞ്ഞെടുക്കുക. എന്നാല്‍ ഇത്തരം കാരറ്റുകള്‍ നല്ലതല്ല. അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത കാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക. Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close