പുതുപുത്തൻ സ്ട്രീറ്റ് ബൈക്കുമായി ഹോണ്ട. CB 300F ന്റെ വിശേഷങ്ങൾ അറിയാം…


Spread the love

യുവതലമുറയ്ക്ക് ഇപ്പോൾ സ്ട്രീറ്റ് ബൈക്കുകളോട് ഇഷ്ടം കൂടിവരികയാണ്. ക്ലാസ്സിക്‌ മോഡളുകളിലുള്ള  ബൈക്കുകളെക്കാളും എളുപ്പത്തിൽ സിറ്റികളിലൂടെ ഓടിക്കാൻ പറ്റുമെന്നതാണ് സ്ട്രീറ്റ് ബൈക്കുകളുടെ പ്രധാന സവിശേഷത. അവയുടെ ബോഡി നേക്കഡ് കൂടിയാണെങ്കിൽ പിന്നെ ഒന്നും പറയണ്ട ! അങ്ങനെയുള്ള സെഗ്മെന്റിലേക്ക് പുതിയൊരു 300 സി.സി ബൈക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. കഴിഞ്ഞ ആഴ്ച ഹോണ്ട പുറത്തിറക്കിയ ഈ CB 300F നെ തുടക്കക്കാരുടെ സൂപ്പർബൈക്ക് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. പുതിയ CB 300F നെ അങ്ങനെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം, പവറിലും കാഴ്ചയിലുമെല്ലാം ഒരു സൂപ്പർബൈക്ക് അനുഭൂതി നൽകാൻ വാഹനത്തിന് സാധിക്കുന്നുണ്ട്. അത് കൊണ്ട്‌ തന്നെ CB300F നെ ഹോണ്ട പ്രീമിയം ബൈക്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏത് ഗിയറിലും അതിശയകരമായ പവർ ഡെലിവറിയാണ് വാഹനത്തിന്റെ എൻജിൻ പുറത്തെടുക്കുന്നത്. 293.52 സി.സിയിൽ പ്രവർത്തിക്കുന്ന വാഹനത്തിന് ആറ് ഗിയറുകളുള്ള ഗിയർബോക്‌സാണ് നൽകിയിട്ടുള്ളത്. വളരെ ക്രിസ്പ്പും സ്മൂത്തുമാണ് ഗിയർബോക്സ്‌. അതുകൊണ്ടു തന്നെ ഗിയർ ഷിഫ്റ്റിങ്ങിൽ ഉയർന്ന ശബ്ദമോ വൈബ്രേഷനോ അനുഭവപ്പെടുന്നില്ല. മുൻവശത്ത് 276 എം.എം, പിന്നിൽ 220 എം.എം ഡിസ്‌ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്. രണ്ട് ബ്രേക്കുകളിലും എ.ബി.എസ് സംവിധാനവുമുണ്ട്. ഇത്തരം അഗ്രെസ്സിവായി പവർ നൽകുന്ന വണ്ടിക്ക് ഉതകാത്ത തരത്തിലുള്ള എക്‌സ്‌ഹോസ്റ്റ് സൗണ്ടാണ് CB 300F ൽ നിന്നും പുറത്തുവരുന്നത്. സോഫ്‌റ്റും ലൈറ്റുമായ എക്‌സ്‌ഹോസ്റ്റ് നോട്ട് ഇഷ്ടമുള്ളവർക്ക്‌ വാഹനം കൂടുതൽ ഇണങും.

ഹോണ്ട ഈയിടെയായി ഇന്ത്യയിൽ അവതരിപ്പിക്കുന്ന പ്രീമിയം സെഗ്‌മെന്റ് ബൈക്കുകൾക്ക്‌ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. വൈബ്രേഷനുകൾ ഇല്ലാത്ത എൻജിനും, മെച്ചപ്പെട്ട കംഫർട്ട് നൽകുന്ന സീറ്റിംഗുമൊക്കെ ഇന്ത്യൻ വാഹനപ്രേമികൾക്ക്‌ എപ്പോളും പ്രിയമുള്ളതാണ്. വിപണിയിലെ പല കമ്പനികളുടെയും ബൈക്കുകളുടെ കൂടെ മത്സരിച്ച്  നിൽക്കാൻ ഹോണ്ടയ്ക്ക്‌ സാധിച്ചിട്ടുണ്ട്. പുതിയ CB 300F, KTM ഡ്യൂക്ക് 250, ഡോമിനർ 200 തുടങ്ങിയ മോഡളുകളുമായായിരിക്കും മത്സരിക്കുക. 2.26 ലക്ഷം മുതൽ 2.29 ലക്ഷം വരെയാണ് ഹോണ്ട CB 300F ന്റെ എക്സ് ഷോറൂം വില.

English summary :- new street naked bike by honda. Cb 300f details

Read also യുവാക്കളുടെ മനം കവരാൻ പുതിയ പൾസർ എൻ 160.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close