
ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി. കോവിഡിന്റെ തീവ്ര വ്യാപനത്തെ തുടർന്നാണിത്. പൂര്‍ത്തിയായ പരീക്ഷകളിലെ മാര്‍ക്ക് അടിസ്ഥാനമാക്കി 12 ാം ക്ലാസ് ഗ്രേഡ് നിശ്ചയിക്കും. ഇതില്‍ താല്പര്യമില്ലാത്തവര്ക്ക് മുഴുവന്‍ പരീക്ഷകളും എഴുതാന്‍ പിന്നീട് അവസരം നല്‍കുകയും ചെയ്യും.നിലവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയൊരുക്കി പരീക്ഷകൾ നടത്താനാവില്ലെന്ന നിലപാടിലാണ് സിബിഎസ്ഇ പരീക്ഷ ബോർഡ്. അതേസമയം പരീക്ഷകൾ നീട്ടികൊണ്ട് പോകുന്നത് അടുത്ത അധ്യയന വർഷത്തെ ബാധിക്കുകയും ചെയ്യും. ഈ അവസരത്തിലാണ് ബാക്കിയുള്ള പരീക്ഷകൾ നടത്തേണ്ടതില്ലെന്ന് തീരുമാനത്തിലേക്ക് പരീക്ഷ ബോർഡ് എത്തിച്ചേർന്നത്. 19 നും 31നും ഇടയ്ക്ക് നടത്താനിരുന്ന പരീക്ഷകൾ അന്ന് മാറ്റി വെച്ചിരുന്നു. ഇവയാണ് ജൂലൈയിൽ നടത്താനിരുന്നത്. 10, 12 ക്ളാസ്സുകളിലെ പരീക്ഷകളാണിത്.അടുത്ത അധ്യയന വർഷത്തേക്കുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും ഇവർ അറിയിച്ചു.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2