
ലോക്കഡൗണിനു ശേഷം CCTV ഡീലര്‍സിനെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ ബിസിനസ് അവസരങ്ങള്‍ . അതില്‍ പ്രധാനപ്പെട്ടതാണ് Thermographic Fever screening cameras.
ഒരു കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നവരുടെ ബോഡി ടെമ്പറേച്ചര്‍ വളരെ ദൂരെ നിന്നും അളന്ന് അവര്‍ക്ക് രോഗബാധയുണ്ടോന്ന് മനസിലാക്കി, രോഗബാധയുള്ളവരുടെ കെട്ടിടത്തിലേക്കുള്ള പ്രവേശനം തടയുകയും അലാം മുഴക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്ള സിസ്റ്റംസ് UNV എന്ന ബ്രാന്‍ഡ് ആണ് വിപണിയിലിറക്കിയത്. സിസ്റ്റത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും കെട്ടിടത്തിലെ അക്സസ്സ് കണ്ട്രോള് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. രോഗബാധയുള്ളവരെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതു വഴി കേട്ടിടത്തിനുള്ളില്‍ ഉള്ളവര്‍ക്ക് രോഗബാധ വ്യപിക്കുന്നതു തടയുവാനും കഴിയും. അയര്പോര്ട്ടുകള്, ഐറ്റി പാര്‍ക്കുകള്‍, ഷോപ്പിങ് മാളുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ഇത്തരം ഫീവേര് സെന്‍സിംഗ് ക്യാമെറകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. UNV എന്ന ബ്രാന്‍ഡാണ് Thermo graphic Fever screening systems ആദ്യമായി അവതരിപ്പിച്ചത്. UNV എന്ന ബ്രാന്‍ഡ് നെയിം നമുക്ക് അത്ര പരിചിതമല്ലെങ്കിലും ലോകപ്രശസ്തമായ പല CCTV ക്യാമെറകളുടേയും OEM ( Original Equipment Manufactuters) അതായത് യഥാര്‍ത്ഥ നിര്‍മാതാക്കള്‍ ആണ് UNV.
CCTV ക്യാമറകളുടെ ഉല്പാദനത്തില് ലോകത് രണ്ടാം സ്ഥാനമാണ് UNV ക്കുള്ളത്. തെര്‍മോഗ്രാഫിക് ഫീവേര് സെന്‍സിംഗ് ക്യാമറകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ നീങ്ങുന്ന ജനക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ശരീര ഊഷ്മാവുള്ളവരെ കണ്ടെത്തി മുന്നറിയിപ്പ് നല്കുവാന് കഴിയും, അതിനാല്‍ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്, ഷോപ്പിങ് മാളുകള്‍, IT പാര്‍ക്കുകള്‍ , ഓഫീസുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം Thermo Graphic Fever Screening ക്യാമെറകള്‍ക്കു വളരെയധികം സാധ്യതകളുണ്ട്. ഇവ Rs.30000 / മുതല്‍ Rs.300,000 / വരെ വില വരുന്ന വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്. ലോക്ക് ഡൌണ്‍ കഴിഞ്ഞാലും വലിയ ടെക്സ്റ്റല്‍ ഷോറൂമുകളിലും, ഷോപ്പിങ് മാളുകളിലുമൊക്കെ കയറുവാന്‍ ആളുകള്‍ മടിക്കും. എന്നാല്‍ ഇത്തരം ക്യാമെറകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ കസ്റ്റമേഴ്സിന് ധൈര്യമായി പ്രവേശിക്കുന്നതാണ്, അതിനാല്‍ സ്ഥാപനമുടമകളില് നിന്നും ഇത്തരം ക്യാമെറകള്‍ക്കു നല്ല ഡിമാന്‍ഡ് ഉണ്ടാകുമെന്നു ഉറപ്പാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2