വ്യവസായ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. CCTV നിര്‍ബന്ധം !


Spread the love

തിരവനന്തപുരം ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി.
1 , തൊഴിലാളികള്‍ തമ്മിലുള്ള സാമൂഹിക അകലം എല്ലാ വിധത്തിലും കൃത്യമായി പാലിക്കണം.
2 , തൊഴിലാളികള്‍ മാസ്‌കുകളും കയ്യുറകളും ധരിക്കണം.
3 , സ്ഥാപനങ്ങളുടെ പ്രവേശന വാതിലുകള്‍ക്കു മുമ്പിലായി കൈ കഴുകുവാനായുള്ള സോപ്പ് , ടാപ്പ് ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണം,കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം,
4 , സ്ഥാപനങ്ങളില്‍ പത്തിലധികം പേര്‍ ഒരുമിച്ചു കൂടുവാനുള്ള സാഹചര്യം ഒഴിവാക്കണം.
5 ,സന്ദര്‍ശകരെ മാസ്‌ക് ധരിക്കാതെയും കൈ കഴുകാതെയും സ്ഥാപനത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ല,
6, സ്ഥാപനങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുവാനോ, തുപ്പുവാനോ പാടില്ല.
7 , ഓഫീസുകളിലെ കസേരകള്‍ തമ്മില്‍ കുറഞ്ഞത് 183 സെന്റീമീറ്റര്‍ അകലമുണ്ടായിരിക്കണം.
8 , ലിഫ്റ്റുകളില്‍ ഒരേസമയം നാലില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കരുത്.
9 , സ്ഥാപനത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ഗുണനിലവാരമുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
10 , സ്ഥാപനത്തിലേക്കുള്ള പ്രവേശനവും, തിരികെ പോകുന്നതും ഒരേ ഒരു വഴിയിലൂടെ മാത്രമായിരിക്കണം. ഫാക്ടറിയിലോ, പ്‌ളാന്റിനുള്ളിലോ ഉള്ള തൊഴിലാളികളുടെ എണ്ണം കൃത്യമായി അറിയുവാന്‍ വേണ്ടിയാണു ഇപ്രകാരം ചെയ്യേണ്ടത്
11 , സ്ഥാപനങ്ങളില്‍ CCTV നിര്‍ബന്ധമായും സ്ഥാപിക്കേണ്ടതും CCTV റെക്കോര്‍ഡിങ് പോലീസ്, ആരോഗ്യവകുപ്പ് അധികാരികള്‍ , ജില്ലാ കളക്ടര്‍ എന്നിവര്‍ ആവശ്യപ്പെട്ടാല്‍ CCTV റെക്കോര്‍ഡിങ് ഹാജരാക്കേണ്ടതുമാണ്. ബന്ധപ്പെട്ട അധികാരികള്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു സുരക്ഷാക്രമീകരണങ്ങളും എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണോ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതെന്നും ഏതെങ്കിലും വിധത്തിലുള്ള പാളിച്ചകള്‍ കണ്ടെത്തിയാല്‍ സ്ഥാപനം അടച്ചു പൂട്ടേണ്ടതാണെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട് .

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close