
കൊണ്ടോട്ടി: നഗരത്തിലും വിമാനത്താവള റോഡിലും സ്ഥാപിച്ച സി.സി.ടി.വി കാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന്നഗരസഭയുടെ ഉറപ്പ് . തിങ്കളാഴ്ച പുലർച്ച വിമാനത്താവള റോഡിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായി കാമറയിലെ ദൃശ്യങ്ങൾ തേടുമ്പോഴാണ് ഇവിടങ്ങളിലെ ഇലെ സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമല്ലെന്ന് തിരിച്ചറിയുന്നത്. ഇതോടെ നഗരസഭ ഇവ സ്ഥാപിച്ച സ്വകാര്യ കമ്പനി അധികൃതരെ ബന്ധപ്പെടുകയും ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയയും ചെയ്യുകയായിരുന്നു.ചൊവ്വാഴ്ച നഗരസഭ കമ്പനിയുമായി സംസാരിച്ചതിൻ്റേ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തിനകം വിമാനത്താവപ്രവർത്തനക്ഷമമല്ലകൾ പ്രവർത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ വാക്ക് നൽകി.
അതേസമയം സിസിടിവി കാമറകൾ പ്രവർത്തനക്ഷമമല്ല എന്ന വാർത്ത വരുമ്പോഴെല്ലാം
ഉടനടി പരിഹാരമുണ്ടാകുമെന്ന നഗരസഭയുടെ ഉറപ്പുവരുമെങ്കിലും കര്യങ്ങൾ വീണ്ടും പഴയപടി തുടരുകയാണ് പതിവ് എന്ന ആക്ഷേപവും നഗര സഭയ്ക്കെതിരെയുണ്ട്.
നഗരത്തിൽ പതിനഞ്ചോളം കാമറകളാണ് നഗരസഭ സ്ഥാപിച്ചിട്ടുള്ളത്.ഇതിൽ പകുതിയിലധികവും ഇപ്പോഴും
പ്രവർത്തനക്ഷമമല്ല.
ഏതാനും മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ മോഷണം നടന്ന സമയത്ത് ഇവിടത്തെ കാമറകൾ പ്രവർത്തിക്കാത്തത് വാർത്തയാവുകയും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് നഗരസഭ
ഉറപ്പും നൽകിയിരുന്നെങ്കിലും . പരിഹാരമായില്ല. ലോക്ഡൗൺ കാരണം പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നാണ് നഗരസഭ അധികൃതതരുടെ മറുപടി.
വിമാനത്താവള റോഡ് മോടിപിടിപ്പിക്കുന്നതിന് ചുമതല ഏറ്റെടുത്ത കമ്പനിയാണ് പരസ്യബോർഡുകളുടെ സുരക്ഷക്കും വിമാനത്താവള റോഡിലെ സാമൂഹികവിരുദ്ധ പ്രവർത്തനം കണ്ടെത്തുന്നതിനുമായി നഗരസഭയുടെ മേൽനോട്ടത്തിൽ സി.സി.ടി.വികളും സ്ഥാപിച്ചത്.
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6