
സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ബസുകളിൽ പാനിക് ബട്ടണും സി.സി.ടി.വി സിസ്റ്റവും ഘടിപ്പിക്കാൻ തീരുമാനാമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മന്ത്രി സഭയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാനത്തെ അഞ്ഞൂറ് പൊതുഗതാഗത ബസുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടിയുള്ള സി.സി.ടി.വി ക്യാമറകളും പാനിക് ബട്ടനുകളും ഘടിപ്പിച്ചിട്ടുണ്ട്.
നിർഭയ സേഫ് സിറ്റിയെന്ന പദ്ധതിയുടെ കീഴിൽ ഏകദേശം 2500 ബസുകളിലേക്ക് ഈ സൗകര്യം വിപുലീകരിക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് പദ്ധതിയിട്ടിട്ടുണ്ട്. മെട്രോ നഗരങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിൽ നാല് പാനിക് ബട്ടണുകൾ, AI- പ്രവർത്തനക്ഷമമാക്കിയ മൊബൈൽ നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ എന്നിവയൊക്കെയാണ് സജ്ജികരിച്ചിരിക്കുന്നത്
എം.എൻ.വി.ആർ എന്ന മൊബൈൽ നെറ്റ്വർക്ക് വീഡിയോ റെക്കോർഡർ 4ജി – ജി.എസ്.എം സിം കാർഡ് വഴി കണ്ട്രോൾ റൂമുമായി ബന്ധിപ്പിക്കും.
ഇതിനായി ക്ളൗഡ് കമ്പ്യൂട്ടിങ്ങിന്റെ സഹായവും ഉപയോഗപെടുത്തും. യാത്രയ്ക്കിടെ തങ്ങൾക്കോ സഹയാത്രികർക്കോ എന്തെങ്കിലും അസൗകര്യമോ ഭീഷണിയോ ഉണ്ടായാൽ യാത്രക്കാർക്ക് പാനിക് ബട്ടൺ അമർത്തി അധികൃർക്ക് അറിയിപ്പ് നൽകാം.
പാനിക് ബട്ടൺ അമർത്തുന്നതോട് കൂടി കണ്ട്രോൾ റൂമിൽ അലാം മുഴങ്ങും. അതിനോടൊപ്പം ബസിൽ ഘടിപ്പിച്ച ക്യാമറയിലൂടെ കണ്ട്രോൾ റൂമിൽ ഇരിക്കുന്ന
ഉദ്യോഗസ്ഥർക്ക് ബസ്സിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുവാനും അവസരോചിതമായി പ്രവർത്തിക്കുവാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പറ്റും.
സംസ്ഥാനത്ത് അടിക്കടി നടന്നുകൊണ്ടിരിക്കുന്ന
സ്ത്രീകൾക്ക് എതിരായുള്ള ചൂഷണം ഒരു പരിധി കുറക്കാൻ ഇത്തരം സുരക്ഷാ ഉപാധികൾ കൊണ്ട് പറ്റുമെന്ന പ്രതീക്ഷയിലാണ് സ്റ്റാലിൻ സർക്കാർ.
വരും കാലങ്ങളിൽ തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിൽ വരെ ഇത്തരം ക്യാമറകളും പാനിക് ബട്ടണുകളും ഘടിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതി.ബസുകൾക്ക് പുറമെ ബസ് സ്റ്റേഷൻ, ഡിപ്പോ, തുടങ്ങിയ സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുന്നുണ്ട്.
വാഹനങ്ങളിൽ CCTV സിസ്റ്റംസ് വളരെ വ്യാപകമായി സ്ഥാപിച്ചുവരികയാണ്. സംസ്ഥാനത്തെ സ്കൂൾ ബസ്സുകളിൽ എല്ലാം CCTV ഉപകരണങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. തൊഴിലവസരങൾ കുതിച്ചുയരുന്ന ഒരു മേഖലയാണ് CCTV യുടേത്. CCTV മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഖ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് IASE. ഇവിടെ പഠിക്കുന്നവർക്ക് 100% പ്ലേസ്മെന്റ് ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക http://www.iasetraining.orgഅഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് വിളിക്കുക 7025570055
English summary:-
Tamil nadu government enables ai based safety cctv camera and panic button in public transport buses for the safety of women and children