യുഎസില്‍ മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍


Spread the love

കോട്ടയം: യുഎസിലെ മിയാമിയില്‍ നഴ്‌സായിരുന്ന മെറിന്‍ ജോയിയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍. ബ്രൊവാഡ് ആശുപത്രിയുടെ അധികൃതര്‍ കോറല്‍ സ്പ്രിങ്‌സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളില്‍ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിന്‍ പുറത്തിറങ്ങുന്നതിനായി ഭര്‍ത്താവ് നെവിന്‍ മുക്കാല്‍ മണിക്കൂര്‍ കാത്തുനില്‍ക്കുന്നത് വ്യക്തമാണ്. ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു (നെവിന്‍) ആണെന്നു മെറിന്‍ വ്യക്തമായി പറഞ്ഞിരുന്നു.
കൊലപാതകം നടന്ന ചൊവ്വാഴ്ച രാവിലെ 6.45ന് (അമേരിക്കന്‍ സമയം) നെവിന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ എത്തിയതായി കാണാം. 7.30ന് മെറിന്‍ കാറില്‍ പുറത്തേക്ക് വരുന്നു. മെറിന്റെ കാറിനു മുന്നില്‍ സ്വന്തം കാര്‍ കുറുകെയിട്ട് നെവിന്‍ തടഞ്ഞു. തുടര്‍ന്ന് മെറിനെ കാറില്‍ നിന്ന് വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മെറിനെ തല്ലുന്നതും പാര്‍ക്കിങ് സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതും കാണാം. തുടര്‍ന്ന് ദേഹത്തു കയറിയിരുന്ന് നിരവധി തവണ കുത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ ആക്രമണം കണ്ട് ഓടിയെത്തിയെങ്കിലും കത്തികാട്ടി നെവിന്‍ ഇയാളെ ഭീഷണിപ്പെടുത്തി. പാര്‍ക്കിങ്ങിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരന്‍ നെവിന്‍ വന്ന കാറിന്റെ ചിത്രം പകര്‍ത്തി. ഇതും പിന്നീട് പൊലീസിനു കൈമാറിയിരുന്നു.ഈ ചിത്രത്തില്‍ നിന്നാണ് ആദ്യം കാറും പിന്നെ ഓടിച്ച നെവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മെറിന്റെ ദേഹത്തു കൂടി നെവിന്‍ കാര്‍ ഓടിച്ച് കയറ്റിയിറക്കിയതായും ദൃശ്യങ്ങളിലുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close