
ഇടുക്കി ജില്ലയിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയെന്ന് സംസ്ഥാന ഇൻറലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡാമുകളിൽ സിസിടിവി സ്ഥാപിച്ച് നിരീക്ഷണം നടത്താൻ നിർദേശം. തീവ്രവാദ ഭീഷണി അടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ ജില്ലയിലെ ഡാമുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചത്.
ഇടുക്കി ചെറുതോണി, കുളമാവ്, കല്ലാർകുട്ടി ഡാമുകളിലാണ് സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുന്നത് . ഇടുക്കി ഡാമിൻറെ ഭാഗമായ കുളമാവ് ഡാമിൽ ഇതിനോടകം സിസിടിവി സ്ഥാപിച്ചു. ഇടുക്കി ചെറുതോണി ഡാമുകളിൽ സിസിടിവി സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തൽസമയ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
സിസിടിവി സ്ഥാപിക്കുന്നതോടെ
ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തിരുവനന്തപുരത്തും ഇടുക്കിയിൽ 24 മണിക്കൂറും രേഖപ്പെടുത്തും.കൂടാതെ ഡാമുകളും പരിസരപ്രദേശങ്ങളും 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും .
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://bit.ly/3jhwCphttps://bit.ly/3jhwCp6