ലോക്കപ്പ് മർദ്ദനങ്ങൾ കുറക്കാൻ ഇനി പോലീസ് സ്റ്റേഷനുകൾ സി.സി.ടി.വി നിരീക്ഷണത്തിലാക്കും.


Spread the love

ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഷൻ മർദ്ദന ആരോപണങ്ങളിൽ ഇനി വ്യക്തത വരാൻ പോകുകയാണ്. പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന മർദ്ദനങ്ങളും മറ്റ് മനുഷ്യാവകാശലംഘനങ്ങളും തടയുന്നതിനായി സംസ്ഥാനത്തെ 520 സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമെറകൾ സ്ഥാപിക്കാൻ തീരുമാനമായി. ഈ ക്യാമറകളിൽ നിന്നും പുറത്തുവരുന്ന വിഷ്വലുകൾ നിരീക്ഷിക്കാൻ വേണ്ടി എല്ലാ ജില്ലാ പോലീസ് ഓഫീസുകളിലും പോലീസ് ആസ്ഥാനത്തും ക്യാമറ മോണിറ്ററിങ് സിസ്റ്റങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
ജനങ്ങളിൽ നിന്നുമുണ്ടാകുന്ന പരാതികളും മറ്റും ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കും.

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഈ തീരുമാനം കൈകൊണ്ടത്. അടുത്ത വർഷം, അതായത് 2023 ഫെബ്രുവരി 23 നു ഉള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പല പല ഘട്ടങ്ങളായി തിരിച്ചുകൊണ്ട് ആയിരിക്കും സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പോകുക. പദ്ധതിയുടെ നടത്തിപ്പിനായി 2020-21 വർഷത്തേക്ക് 11.89 കോടി രൂപയോളം അനുവദിച്ചിട്ടുണ്ട്. 2022-23 സാമ്പത്തികവർഷത്തിൽ വിനിയോഗിക്കാനായി 480 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

ലോക്കപ്പ് മർദ്ദനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടി വരുന്ന സാഹചര്യത്തിൽ സ്റ്റേഷനുകൾ ക്യാമറ നിരീക്ഷണത്തിലാക്കുന്നത് സാധാരണക്കാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഒരുപോലെ ഗുണം ചെയ്യും. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും
നിലവിൽ 24×7 ക്യാമറകളുണ്ട്. പുതിയ പദ്ധതി കൂടി പ്രാവർത്തികമാകുമ്പോൾ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഓഫീസുകളും സി.സി.ടി.വി നിരീക്ഷണത്തിലാവും. പോലീസ് സേനയുടെ പ്രവർത്തങ്ങൾ യഥാസമയം നിരീക്ഷിക്കാനും വിലയിരുത്താനും ഇതുവഴി സാധ്യമാകും.

സംസ്ഥാനത്ത് മുഴുവനായി ഇത്തരം ക്യാമറകൾ സ്ഥാപിക്കുമ്പോൾ ഒട്ടനവധി സി.സി.ടി.വി, ക്യാമറ ടെക്‌നിഷ്യൻമാർക്ക് തൊഴിലവസരങ്ങൾ ലഭിക്കും.
ക്യാമറകളുടെ ഇൻസ്റ്റാളേഷനു പുറമെ അവയുടെ സിസ്റ്റം ഹാൻഡിലിങ്, കേബിളിങ്, മൈന്റൈനിങ് , കോണ്ഫിഗറിങ്, നെറ്റ് വർക്കിങ്, ഡാറ്റാ റിക്കവറി തുടങ്ങിയ കാര്യങ്ങൾക്ക് സി.സി.ടി.വി-യുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ടെക്‌നിഷ്യൻമാരുടെ സേവനം അനിവാര്യമാണ്.
ഇന്നത്തെ സമൂഹത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സുരക്ഷാ ഉപാധിയായി സി.സി.ടി.വി ക്യാമെറകൾ മാറിയിരിക്കുകയാണ്. നമ്മുടെ ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും, ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുവാനുമൊക്കെ സി.സി.ടി.വി സംവിധാനം ഉപയോഗിക്കാറുണ്ട്. പല വീടുകളിലും ഇത്തരം സി.സി.ടി.വികൾ അവരുടെ സംരക്ഷണത്തിനായി ഘടിപ്പിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൊണ്ട് എയർപോർട്ട്, ഹോസ്പിറ്റൽ, ബാങ്ക്, ഫാക്ടറി, സ്കൂൾ, പോലീസ് സ്റ്റേഷൻ, മാൾ, തിയേറ്റർ തുടങ്ങിയ സ്ഥലങ്ങളിൽ
സി.സി.ടി.വി സിസ്റ്റം നിയമത്താൽ നിർബന്ധിതമാണ്.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ വരും കാലങ്ങളിൽ ധാരാളം സ്ഥാപനങ്ങളും മറ്റും ഇന്ത്യയിൽ വരും. ഇവിടങ്ങളിൽ ഒക്കെ സുരക്ഷയ്ക്ക് വേണ്ടി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുമെന്ന കാര്യം ഉറപ്പാണ്. നാട്ടിലെ പല വീടുകളിലും ഇപ്പോൾ സി.സി.ടി.വി സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇത്തരം സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാനും പ്രവൃത്തിപ്പിക്കാനുമെല്ലാം സി.സി.ടി.വി ട്രെയിനിങ് മേഖലയിൽ അറിവുള്ള ടെക്‌നിഷ്യൻമാരെ ആവിശ്യമാണ്. അതുകൊണ്ടു തന്നെ സി.സി.ടി.വി ട്രെയിനിങ് പോലുള്ള ടെക്നിക്കൽ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് ഉയർന്ന ജോലി സാധ്യതകളാണ് ലോകത്തെമമ്പാടും ലഭിക്കുന്നത്.

സി.സി.ടി.വി മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുകൊണ്ടുള്ള പല തരം ജോലികൾ സി.സി.ടി.വി മേഖലയിലുണ്ട്. IASE യിൽ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary :- cctv cameras to be installed in police stations in kerala for preventing assaults in lockups.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close