
ഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസിനെ തുരത്താനുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ കോവിഡ് ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയതായി കേന്ദ്ര ആയുവേദ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. ഡല്‍ഹിയിലെ ആയുവേദ ‘ എയിംസി’ല്‍ ചികിത്സ തേടിയ 90 ശതമാനം കോവിഡ് രോഗികളും രോഗം ഭേദമായി മടങ്ങിയെന്നാണ് അവകാശവാദം. കേന്ദ്ര ആയുഷ് മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റിറ്റിയൂട്ടില്‍ രോഗികള്‍ക്ക് ആയുര്‍വേദ മരുന്നുകളും ചികിത്സയും മാത്രമാണ് നല്‍കിയത്. ഇവിടെ മരണ നിരക്ക് പൂജ്യമാണ്. മാത്രമല്ല ഡിസ്ച്ചാര്‍ജ് ചെയ്ത രോഗികള്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരുമാണ്. മരുന്ന് ചികിത്സ, ഭക്ഷണക്രമം, യോഗ എന്നിവയാണ് ഇവിടുത്തെ ചികിത്സാരീതി. രോഗം ഭേദമായവരുടെ രക്തത്തിലെ ഓക്സിജന്റെ അളവായ എസ്.പി.ഒ2 തൊണ്ണൂറു ശതമാനമാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക്ക് കഴിഞ്ഞ ദിവസം ആയുര്‍വേദ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഈ ചികിത്സാ രീതി രാജ്യമാകെ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ഒപ്പം വിദേശ രാജ്യങ്ങളിലും ഈ വിജയ കഥ പ്രചരിപ്പിക്കും. രാജ്യത്താകെ കേന്ദ്ര ആയുഷ് വകുപ്പ് തയാറാക്കിയ ചികിത്സാ പ്രോട്ടോക്കോളാണ് നടപ്പാക്കുന്നത്.