കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐടി മേഖലയിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍


Spread the love

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല മേഖലയിലുള്ള ജീവനക്കാരും പ്രതിസന്ധിയിലാണ്. എന്നാലും ജോലിക്ക് പോകേണ്ടവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നുമുണ്ട് നമ്മുടെ രാഷ്ട്രം. ഇപ്പോള്‍ ഐടി വ്യവസായ സ്ഥാപനങ്ങളിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ വരെയാണ് വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരമുള്ളത്. ഇത് സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം ഉത്തരവിറക്കി. ജൂലൈ 31ന അവസാനിക്കാനിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ നീട്ടി നല്‍കിയത്. ഈ സംവിധാനത്തിലൂടെ രോഗവ്യാപനം ചെറുക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഐടി മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന വിപ്രോ ചെയര്‍മാന്‍ റിഷാദ പ്രേംജി പ്രതികരിച്ചു. വര്‍ക്ക ഫ്രം ഹോം ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തെ ഐടി കമ്ബനികളുടെ സംഘടനയായ നാസകോമും സ്വാഗതം ചെയതിട്ടുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close