ചാർളി ചാപ്ലിൻ


Spread the love

   

നിങ്ങൾ ഒരു തമാശ കേട്ട് ചിരിച്ചതിനു ശേഷം അതേ തമാശ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ചിരിക്കാൻ കഴിയുന്നില്ലല്ലേ, പിന്നെ എന്തിനാണ് ഒരു വിഷമത്തെ ഓർത്തു പിന്നെയും പിന്നെയും കരയുന്നത്?”. ചാർളി ചാപ്ലിൻ എന്ന ഹാസ്യതാരത്തിന്റേതാണ്‌ ഈ വാക്കുകൾ. പ്രതിസന്ധികളിൽ പോരാടി തന്റെ സ്വപ്നം നിറവേറ്റിയ ഈ മനുഷ്യന്റെ ചിരിക്കുന്ന മുഖത്തും ഒളിഞ്ഞിരിക്കുന്ന ഒരുപാട് ദുഃഖങ്ങളുണ്ട്. 

1889, ഏപ്രിൽ 16-ന് ചാൾസ് ചാപ്ലിന്റേയും ഹന്നയുടെയും രണ്ടാമത്തെ മകനായി ലണ്ടനിൽ ജനിച്ചു. അദ്ദേഹത്തിന്റെ  കുട്ടിക്കാലം വളരെ പ്രയാസവും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. അച്ഛൻ ഇല്ലാതിരുന്നപ്പോൾ അമ്മ കുട്ടികളെ വളർത്താൻ സാമ്പത്തികമായി നന്നായി കഷ്ടപ്പെട്ടു. പാട്ടു പാടിയും തുന്നലിൽ നിന്ന് കിട്ടുന്ന ചെറിയ വരുമാനവും ഭക്ഷണത്തിനു പോലും തികഞ്ഞിരുന്നില്ല. അഞ്ചാമത്തെ വയസ്സിൽ അമ്മ ഹന്നയുടെ സംഗീത പരുപാടിയിൽ കാണികളിൽ നിന്ന് ഉണ്ടായ ആക്രോശം ശമിപ്പിക്കാൻ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാരും പകച്ചു നിന്നു. എന്നാൽ, പെട്ടെന്നു തന്നെ ആ വേദി ചാർളി ചാപ്ലിൻ എന്ന കലാകാരന്റെ തിരശ്ശീലയായി മാറുകയായിരുന്നു. വേദിയിൽ കയറി തന്റെ കൈയ്യിലുള്ള വിദ്യകൾ കാട്ടി കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി കൈയ്യടിയും നേടി. അദ്ദേഹത്തിന്റെ  പതിനാലാം വയസ്സിൽ, അമ്മ ചെറിയ രീതിയിൽ മാനസിക അസ്വസ്ഥത കാണിച്ചിരുന്നു. കല മാത്രമല്ല, കഷ്ടപ്പാടും ആ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.

ആഹാരം പോലും കണ്ടെത്താൻ കഴിയാതെ വന്നപ്പോഴും, നടൻ ആകുക, എല്ലാരേയും ചിരിപ്പിക്കുക എന്ന ആഗ്രഹം കൈ വിടാതെ അദ്ദേഹം സൂക്ഷിച്ചു. ഒരവസരത്തിനായി പലയിടത്തും അന്വേഷിച്ചു പോകുകയും കത്തുകൾ അയക്കുകയും ചെയ്തു. പതിയെ ചെറിയ വേദികളിൽ, അദ്ദേഹത്തിന്  കഴിവുകൾ കാണിക്കാൻ അവസരം ലഭിച്ചിരിക്കുന്നു. ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടി തുടങ്ങി. പ്രശസ്ത നടൻ എച്ച്.എ സൈൻബർഗിന്റ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചു. ഷെർലക് ഹോംസിന്റെ സഹായിയായി വേഷമണിഞ്ഞ് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം, ഹാസ്യതാരം ഹാരി വെണ്ടറിനോപ്പം “ഫുട്ബോൾ മാച്ച്” എന്ന നാടകത്തിൽ അഭിനയിച്ചു. നാടകം മികച്ച അഭിപ്രായം നേടി ഒരുപാട് വേദികളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

അഭിയനയത്തിനും അതിജീവനത്തിനും വേണ്ടി  പത്തൊൻപതാം വയസ്സിൽ, ലണ്ടനിലെ ചേരിയിൽ നിന്ന്  സ്വതസിദ്ധമായ കഴിവുകൾ പ്രദർശിപ്പിക്കാൻ, അമേരിക്ക പോലെയൊരു രാജ്യത്തേക്ക് പോകേണ്ടി വന്നതായിരുന്നു ചാപ്ലിന്റെ ജീവിതത്തിലെ പ്രധാന വഴിതിരിവ്. അവിടെ വച്ച് അദ്ദേഹത്തിന്റെ ജീവിതം മാറി തുടങ്ങി, പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ കീസ്റ്റോൺ ഫിലിം അദ്ദേഹത്തെ ഫിലിമിലേക്ക് ക്ഷണിച്ചു. സിനിമയുടെ വാതിൽ മെല്ലെ തുറന്നു കിട്ടി. തന്റെതായ കഴിവുകൾ കൊണ്ട്, നിറഞ്ഞ സദസ്സിൽ എല്ലാരേയും അമ്പരിച്ചു ചാപ്ലിൻ ജനപ്രീതി നേടിയെടുക്കാൻ തുടങ്ങി. മുറിഞ്ഞ മീശയും വട്ട തൊപ്പിയും അയഞ്ഞ പാന്റും, വലിയ ഷൂസുമുള്ള ആ രൂപം  ജനപ്രിയമായി തുടങ്ങി.

ലോക സിനിമയുടെ തന്നെ തലവര മാറ്റാൻ പ്രാപ്തി ഉണ്ടായിരുന്ന മഹാകലാകാരൻ തന്റെ കുസൃതി നിറഞ്ഞ വേഷത്തിലൂടെടെ എല്ലാ വരേയും ചിരിപ്പിക്കാൻ തുടങ്ങി. 1917 ആയപ്പോഴേക്കും ചാപ്പിൻ 8 ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. ഒരുപാട് കരാറുകൾ വന്നു. പണം സമ്പാദിച്ചു തുടങ്ങി. 1921-ൽ പുറത്തിറങ്ങിയ “കിഡ്” എന്ന നിശബ്ദ ചിത്രം വലിയ വിജയമായി മാറി. ഈ ചിത്രം സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ചാപ്ലിന് ഒരുപാട് പ്രശംസ നേടി  കൊടുത്തു. ചലച്ചിത്ര മേഖലയുടെ വളർച്ചയുടെ ഘട്ടങ്ങൾ പരിശോധിച്ചാൽ  ചേർത്ത് വായിക്കപ്പെടുന്ന പേരുകളിലൊന്നായി അതോടെ, ചാർളി ചാപ്ലിൻ മാറുകയായിരുന്നു.

ശബ്ദത്തേക്കാൾ ശരീരത്തിലെ ഓരോ ചലനങ്ങളും, ഭാവ പകർച്ചകളും, വേഗതയേറിയ ചടുലതകളും, മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളും കാഴ്ചക്കാരെ ഒരുപാട്  ചിരിപ്പിച്ചു. അമ്മ ഹന്ന ചാപ്ലിന് ജനലിലൂടെ വഴിയാത്രക്കാരെ കാണിച്ചു കൊടുക്കുകയും അവരെ അനുകരിച്ചു രസിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ നിരീക്ഷണപാടവത്തിന്റെ ഉറവിടവും, തന്നെ നടനാക്കി മാറ്റാൻ ഉണ്ടായ ആദ്യ സ്വാധീനവും അമ്മ എന്ന് ചാപ്ലിൻ അവകാശപ്പെടുന്നു.

ചാപ്ലിൻ എന്ന വിസ്മയം തിരശ്ശീലയ്ക്കുള്ളിൽ തമാശയുടെ കലവറ തീർത്തിരുന്നു. എന്നാൽ, തിരശ്ശീലയുടെ പുറം നോക്കിയാൽ തമാശകൾ മാത്രമല്ല ഒരുപാട് വേദനകളുടെയും കലവറ ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഒരുപാട് വേദനകളിലും എല്ലാവരെയും ചിരിപ്പിച്ച് ജീവിച്ച അതുല്യ പ്രതിഭ തന്നെയായിരുന്നു ചാർളി ചാപ്ലിൻ. 

“എന്റെ വേദനകൾ ചിലര്‍ക്ക് ചിരിക്കാനുള്ള വേദിയാണ്, എന്നാല്‍, എന്റെ ചിരി ഒരിക്കലും മറ്റൊരാള്‍ക്ക് വേദനയാകില്ല”. ഈ വാക്കുകൾ പ്രായഭേദമന്യേ എല്ലാവരെയും ചിരിപ്പിച്ച ചാപ്ലിന്റേതാണ്.

Read also:  പാവങ്ങളുടെ അമ്മ: മദർ തെരേസ 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close