
നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ചേമ്പ്. കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന ഒരു കാര്‍ഷിക വിളകൂടിയാണിത്. ചേമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നോക്കാം.
ചേമ്പിന്റെ ആരോഗ്യ ഗുണങ്ങൾ
* നാരുകളുടെ കലവറയാണ് ചേമ്പ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമാക്കുന്നു.
* ഇതില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കൂട്ടാൻ സഹായിക്കും.
* മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയവ ഇതിനുള്ളതിനാൽ അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു.
* വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് ചേമ്പ്. ഇത് താരനേയും മുടി കൊഴിച്ചിലിനേയും കഷണ്ടിയേയും പ്രതിരോധിയ്ക്കുന്നു.
* ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന സ്റ്റാര്‍ച്ചിന്റെ അളവ് ദഹനം എളുപ്പത്തിലാക്കുന്നു.
* ഇതിലുള്ള ഉയര്‍ന്ന വിറ്റാമിന്‍ സിയും എയും മറ്റു ധാതുക്കളും അർബുദ കോശങ്ങളെ നശിപ്പിക്കുന്നു.
* ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുക മാത്രമല്ല ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കാനും സഹായിക്കുന്നു.
* ചേമ്പ് തളർച്ചയേയും ക്ഷീണത്തേയും ഇല്ലാതാക്കുന്നു.
* ഉൽക്കണ്ഠയും , ഡിപ്രഷനും കുറയ്ക്കാൻ ചേമ്പ് സഹായിക്കുന്നു.
ഇതിന്റെ വേരു മാത്രമല്ല, തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒന്ന് ചേമ്പിലയാണ്. ചേമ്പിന്റെ തളിരിലയ്ക്കാണ് ഏറെ പോഷക ഗുണമുള്ളത്.
ചേമ്പിലയുടെ ഗുണങ്ങൾ
* ധാതുക്കള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഇവ ഉത്തമം.
* ചേമ്പിലയിലെ ഫൈബറുകൾ കുടല് ക്യാന്‍സറിനെ പ്രതിരോധിക്കും.
* സ്ട്രോക്കിനും ഹൃദയ പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രക്തത്തിലെ ഹീമോസെസ്റ്റീന് തോതു കുറയ്ക്കാന്‍ ചേമ്പില ഏരെ നല്ലതാണ്.
* വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മയോപ്പിയ, തിമിരം തുടങ്ങിയ പല രോഗങ്ങളും അകറ്റി നിര്‍ത്താന്‍ ഇതു കൊണ്ടു സാധിയ്ക്കുന്നു.
* ചേമ്പിലയിലെ വിറ്റാമിൻ സിയും, ആന്റിഓക്സിഡന്റുകളും കോശനാശം നടയാന്‍ സഹായിക്കുന്നു.
* കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയാഘാതത്തില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
* കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
* ഇതിലെ വൈറ്റമിന്‍ എ, ബി, സി, മാംഗനീസ്, സിങ്ക്, കോപ്പര്‍, സെലേനിയം, പൊട്ടാസ്യം എന്നിവ ചര്‍മ കോശങ്ങള്‍ക്കു പ്രായമേറുന്നതു തടയും.
* ഇതില്‍ ഗര്‍ഭകാലത്തു കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഫോളേറ്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നു.
ഇത്രയൊക്കെ ഗുണങ്ങൾ ഉള്ള ചേമ്പ് വീട്ടുവളപ്പിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്.
കൃഷി രീതി
നല്ല നീര്‍വീഴ്ചയുള്ള മണ്ണിൽ എപ്പോൾ വേണമെങ്കിലും ചേമ്പ് കൃഷിചെയ്യാവുന്നതാണ് . മെയ് – ജൂണ്‍ മാസങ്ങളാണ് തൈകൾ നടുവാൻ ഏറ്റവും അനുയോജ്യം. കറുത്ത ചേമ്പ്, കണ്ണന് ചേമ്പ്, വെളുത്ത ചേമ്പ്, മലയാര്യന്‍ ചേമ്പ്, കറുത്ത കണ്ണന്, വെളുത്ത കണ്ണന്, താമരകണ്ണന്, വെട്ടത്തു നാടന്‍, വാഴചേമ്പ്, കരിച്ചേമ്പ്, ശീമചേമ്പ് എന്നിങ്ങനെ അനേകം പേരുകളില്‍ കൃഷി ചെയ്യപ്പെടുന്നു. ഇവ കൂടാതെ അത്യുല്പാദനശേഷിയുള്ള ശ്രീരശ്മി, ശ്രീപല്ലവി എന്നീ ഇനങ്ങളും കൃഷി ചെയ്തു വരുന്നു.
കൃഷി സ്ഥലം ചാണകപ്പൊടി, കോഴിക്കാട്ടം എന്നിവ ചേർത്തിളക്കി അതിൽ വിത്തുകൾ പാകാവുന്നതാണ്. 25 – 35 ഗ്രാം ഭാരമുളള വശങ്ങളില് വളരുന്ന കിഴങ്ങുകളാണ് നടുവാൻ അനുയോജ്യം.
നട്ട് 5-6 മാസം കഴിയുമ്പോൾ ചേമ്പ് വിളവെടുക്കാൻ സമയമാകും.
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക.
http://bitly.ws/8Nk2