ചെന്നൈ – ആൻഡമാൻ സമുദ്രാന്തര ഫൈബർ കണക്ഷൻ; മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടാം..


Spread the love

ചെന്നൈയേയും ആൻഡമാൻ നിക്കോബാറിലെ പോർട്ട്‌ ബ്ലെയറിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സമുദ്രാന്തർഗതമായി നിർമ്മിച്ച ഒപ്റ്റിക് ഫൈബർ ശൃംഖലയാണ് ചെന്നൈ-ആൻഡമാൻ സബ്മറൈൻ ഫൈബർ കണക്ഷൻ. 2020 ഓഗസ്റ്റിലാണ് വീഡിയോ കോൺഫറൻസ് വഴി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. 2018 ഡിസംബർ 30 നു പോർട്ട്‌ ബ്ലെയറിൽ അദ്ദേഹം ഈ പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേത് പോലെ തന്നെ വേഗതയുള്ളതും, സുതാര്യവുമായ മൊബൈൽ ടെലികോം, ഇന്റർനെറ്റ്‌ സർവ്വീസുകൾ ആൻഡമാനിലും എത്തിക്കുവാനാണ് ഈ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ആവിഷ്കരിച്ചത്.

ടെലികമ്യൂണിക്കേഷനും ഇന്റർനെറ്റ്‌ കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതിലൂടെ ദ്വീപിലെ വിനോദസഞ്ചാര പദ്ധതികളിൽ ഉയർച്ച ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങളും ആൻഡമാനിൽ സൃഷ്ടിക്കപ്പെടും. ഇത് മൂലം ദ്വീപിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും, അത് വഴി പ്രദേശത്തെ സാമ്പത്തിക സ്ഥിതി വളർത്തുവാൻ പറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി മെച്ചപ്പെടുന്നതിന്റെ ഫലമായി ഇ-ഗവർണെൻസ് സർവ്വീസുകളായ ടെലി മെഡിസിൻ, ടെലി എഡ്യൂക്കേഷൻ എന്നിവ ദ്വീപിൽ കൂടുതലായി എത്തിക്കുവാൻ സാധിക്കും. ദ്വീപിലെ ചെറുകിട സംരംഭങ്ങൾക്ക് ഈ- കോമേഴ്‌സ് രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുവാനും ഇതിലൂടെ സാധിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഠന സംബന്ധമായ വിവരങ്ങൾ പങ്കുവെക്കാനും ഈ ഒപ്റ്റിക്കൽ ഫൈബർ കണക്ഷൻ വഴി സാധിക്കും. പദ്ധതിയുടെ ഭാഗമായ എല്ലാ ജനങ്ങൾക്കും പുതിയ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭിച്ചിട്ടുണ്ട്.

ആൻഡമാൻ നിക്കോബാറിലെ 12 ദ്വീപുകളിലേക്ക് ഈ പ്രൊജക്റ്റ്‌ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് ദ്വീപിലെ എല്ലാ പ്രദേശങ്ങളിലെയും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുവാൻ സഹായകമാകും. വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ ഈ പ്രോജക്റ്റ് പൂർത്തീകരിക്കുവാൻ വേണ്ടി ഏകദേശം 2300 കിലോമീറ്ററുകളോളം കപ്പലുകളുടെയും, സബ്മറൈൻ റോബോട്ടുകളുടെയും സഹായത്താൽ കടലിൻറ്റെ അടിത്തട്ടിലൂടെ കേബിൾ സ്ഥാപിച്ചിരുന്നു. ഈ പദ്ധതിയിലൂടെ ആൻഡമാനെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഓൺലൈൻ ക്ലാസ്സുകൾ, ടെലി മെഡിസിൻ സംവിധാനം, ബാങ്കിങ് സംവിധാനം, ടൂറിസം എന്നിവയിലൂടെ ദ്വീപിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനമാകും.

രാജ്യാന്തര കണക്ഷനുകൾക്ക് കടൽമാർഗവും, രാജ്യത്തിനുള്ളിലെ കണക്ഷനുകൾക്ക് മണ്ണിടിയിലെ കേബിൾ ഡക്റ്റുകളിലൂടെയും, പോസ്റ്റുകളിലൂടെയുമാണ് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല കടന്നുപോകുന്നത്.  കടൽമാർഗം ഡാറ്റകൾ ട്രാൻസ്മിറ്റ് ചെയ്യുന്ന സാങ്കേതികവിദ്യയെ സബ്മറൈൻ ഇന്റർനെറ്റ്‌ കമ്മ്യൂണിക്കേഷൻ എന്നാണ് വിളിക്കുന്നുത്. സാദാരണ കോപ്പർ കേബിളുകളിൽ നിന്ന് വ്യത്യസ്തമായി ഫൈബർ കേബിളിൽ ലൈറ്റ് സോഴ്സ് ഉപയോഗിച്ച് കൊണ്ടാണ് ഇവയിൽ ഡാറ്റാ ട്രാൻസ്മിഷൻ നടക്കുന്നത്. കോപ്പർ കേബിളുകളുടെ പ്രധാന പോരായ്മകളായ ഡാറ്റാ ഇന്റർഫെറൺസ്, സ്ലോ ഡാറ്റാ ട്രാൻസ്ഫർ തുടങ്ങിയവ ഫൈബർ ഒപ്റ്റിക്സ്‌ വഴി മാറ്റിയെടുക്കാൻ സാധിക്കും. പല വികസിത രാജ്യങ്ങളും ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യ ആയതിനാൽ തന്നെ പ്രതിവർഷം ദശലക്ഷത്തോളം ജോലിസാധ്യതകളാണ് ഫൈബർ ഒപ്റ്റിക്സ് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്.

ഒപ്റ്റിക്കൽ ഫൈബറുമായി ബന്ധപ്പെട്ട മേഖലയിൽ പഠനം പൂർത്തിയാക്കിയവർക്ക് ധാരാളം തൊഴിൽ അവസരങ്ങളാണ് ചെന്നൈ-ആൻഡമാൻ സബ്മറൈൻ ഫൈബർ കണക്ഷൻ പോലുള്ള പദ്ധതികൾ ഒരുക്കുന്നത്. വിവിധ കേബിൾ ടിവി സേവനദാതാക്കൾ മുതൽ ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ, ഏഷ്യാനെറ്റ്‌,ടാറ്റാ കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളിൽ വരെ മെച്ചപ്പെട്ട ജോലി കരസ്ഥമാക്കാൻ ഉദ്യോഗാർത്ഥികളെ ഫൈബർ ഒപ്റ്റിക്സ് ജോബ് ട്രെയിനിങ്  കോഴ്സുകൾ സഹായിക്കുന്നുണ്ട്. കേരള ഗവേൺമെൻറ്റിൻറ്റെ ഇൻറെർനെറ്റ് ശൃംഖലയായ കെ.ഫോൺ, കേന്ദ്രഗവൺമെൻറ്റ് സ്ഥാപനങ്ങളായ റെയിൽടെൽ ഹൈ വോൾട്ടജ് റ്റവറുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുള്ള  പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ടാറ്റ ടെലികോം, ജിയോ, ഏഷ്യാനെറ്റ്, എയർടെൽ, വൊഡാഫോൺ മുതൽ ചെറുകിട കേബിൾ ടീവി സേവനദാതാക്കൾ വരെ  ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് വളരേ വ്യാപകമായി ഉപയോഗിച്ചുവരുന്നു. നഗര പ്രദേശങ്ങൾക്ക് പുറമെ ഗ്രാമ പ്രദേശങ്ങളിലേക്കും ഇന്റർനെറ്റ്‌ സൗകര്യം വിപുലീകരിക്കാൻ ധാരാളം സെർട്ടിഫൈഡ് ഫൈബർ ഒപ്റ്റിക്സ് ടെക്‌നിഷ്യൻമാരുടെയും  നെറ്റ്‌വർക്ക് എഞ്ചിനീയർമാരുടെയും സേവനം ആവശ്യമായിട്ടുണ്ട്. SSLC മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് അനുയോജ്യമായ ധാരാളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ലഭ്യമാണ്.

ഈ മേഖലയിലെ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലേ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE) . ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പു നൽകുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്‌സ് പൂർത്തിയാക്കി പ്ലേസ്‌മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.iasetraining.org . അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/917025570055

English summary:- chennai – andaman fiber connection. Opportunities in the field of optical fiber.

Read also ലോക്കപ്പ് മർദ്ദനങ്ങൾ കുറക്കാൻ ഇനി പോലീസ് സ്റ്റേഷനുകൾ സി.സി.ടി.വി നിരീക്ഷണത്തിലാക്കും

 

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close