റെസ്റ്റൊറന്റ് സ്റ്റൈൽ ചിക്കൻ മഞ്ചൂരിയൻ.


Spread the love

ചിക്കൻ ഉപയോഗിച്ചുള്ള വ്യത്യസ്തവും, രുചികരവും ആയ ഒരു വെറൈറ്റി വിഭവം ആണ് ചിക്കൻ മഞ്ചൂരിയൻ. റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്നത് പോലെ തന്നെ ഇത് നമുക്ക് വീട്ടിൽ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടമാകുന്ന രീതിയിൽ സ്വാദിഷ്ടമായ ചിക്കൻ മഞ്ചൂരിയൻ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ: 300 gm
സവാള: 2 വലുതായി അരിഞ്ഞത്
ക്യാപസിക്കം: 1
കുരുമുളക് പൊടി: 2 tsp
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
കോൺ ഫ്ലവർ: 5 ടേബിൾ സ്പൂൺ
മുട്ട: 1
ഇഞ്ചി: 1 കഷ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി: 8 അല്ലി ചെറുതായി അരിഞ്ഞത്
പച്ച മുളക്: 3 എണ്ണം
ടൊമാറ്റോ സോസ്: 2 ടേബിൾ സ്പൂൺ
സോയ സോസ്: 2 ടേബിൾ സ്പൂൺ
വിനാഗിരി: 2 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ചിക്കൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിലേക്ക് 1 tsp കുരുമുളക് പൊടി, 1 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, 1 മുട്ട, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചു യോജിപ്പിക്കുക. ശേഷം ½ മണിക്കൂർ നേരത്തേക്ക്, മസാല ചിക്കനിലേക്ക് നല്ലത് പോലെ പിടിച്ചു വരുവാൻ വേണ്ടി മാറ്റി വെയ്ക്കുക.

അര മണിക്കൂറിനു ശേഷം, തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കൂട്ടിലേയ്ക്ക് 3 ടേബിൾ സ്പൂൺ കോൺ ഫ്ലവർ കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചിക്കൻ വറുക്കുവാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ നല്ലത് പോലെ ചൂടാകുമ്പോൾ, ചിക്കൻ എണ്ണയിലേക്കിട്ട് ചെറു തീയിൽ വെച്ച് വറുത്ത് എടുക്കുക.

അടുത്തതായി ¼ കപ്പ്‌ വെള്ളം എടുത്ത്, അതിലേക്ക് 2 ടേബിൾ സ്പൂൺ കോൺ ഫ്ലവർ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി വെയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച്, ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. ചൂടായ എണ്ണയിലേക്ക്, ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക. ശേഷം 3 പച്ച മുളക് കീറിയത് കൂടി ചേർത്ത് പച്ച മണം മാറുന്നത് വരെ മൂപ്പിക്കുക. അടുത്തതായി ഈ കൂട്ടിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർക്കുക. സവാള ഒന്ന് വാടി വരുമ്പോൾ, അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപസിക്കം കൂടി ചേർത്ത് കൊടുക്കുക. സവാള, ക്യാപസിക്കം എന്നിവ വാടി വരുമ്പോൾ ഈ കൂട്ടിലേക്ക് 2 ടേബിൾ സ്പൂൺ സോയ സോസ് കൂടി ചേർത്ത് 1 മിനുട്ട് നേരത്തേക്ക് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ ഇതിലേക്ക് 2 ടേബിൾ സ്പൂൺ വിനാഗിരി, 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, 1 tsp കുരുമുളക് പൊടി എന്നിവ ചേർത്ത് കൊടുക്കുക. അതിന് ശേഷം വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കുക. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കോൺ ഫ്ലവർ മിശ്രിതം കൂടി ഇതിലേക്ക് ചേർത്ത്, 1 മിനുട്ട് നേരം ചെറു തീയിൽ വെച്ച് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ റെസ്റ്റൊറന്റ് സ്റ്റൈൽ ചിക്കൻ മഞ്ചൂരിയൻ തയ്യാർ.

കൊതിയൂറും ചിക്കൻ ടിക്ക മസാല.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close