തനി നാടൻ ചിക്കൻ പെരട്ട്.


Spread the love


ചിക്കന്റെ പല തരം വിഭവങ്ങൾ ഉണ്ട് എങ്കിലും, തനി നാടൻ വിഭവങ്ങൾ എന്നും മലയാളിയ്ക്ക് ഏറെ പ്രിയങ്കരം ആണ്. അത്തരത്തിൽ ഒരു ഒരു നാടൻ ചിക്കൻ വിഭവം ആണ് ചിക്കൻ പെരട്ട്. തട്ട് കടകളിൽ നിന്നും ലഭിക്കുന്ന അതെ രീതിയിൽ തന്നെ ചിക്കൻ പെരട്ട് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ: 1 Kg
സവാള: 3 എണ്ണം
മുളക് പൊടി: 2 ടേബിൾ സ്പൂൺ
മല്ലി പൊടി: 1 ½ ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: ½ ടേബിൾ സ്പൂൺ
കുരുമുളക് പൊടി: 1 ടേബിൾ
സ്പൂൺ
ഗരം മസാല: 1 tsp
ഇഞ്ചി: 1 കഷ്ണം പേസ്റ്റ് ആക്കിയത്
വെളുത്തുള്ളി: 1 കഷ്ണം പേസ്റ്റ് ആക്കിയത്.
നാരങ്ങ: 1 എണ്ണം
പച്ച മുളക്: 3 എണ്ണം
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
തൈര്: 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യമായി ചിക്കൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഈ ചിക്കനിലേക്ക് 2 ടേബിൾ സ്പൂൺ മുളക് പൊടി, 1 ½ ടേബിൾ സ്പൂൺ മല്ലി പൊടി, 1 ടേബിൾ സ്പൂൺ കുരുമുളക് പൊടി, ½ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, 1 tsp ഗരം മസാല, 1 ടേബിൾ സ്പൂൺ തൈര്, 1 നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, 1 തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നല്ലത് പോലെ കൈ കൊണ്ട് കുഴച്ചു യോജിപ്പിക്കുക. ശേഷം ½ മണിക്കൂർ നേരത്തേക്ക് മസാല ചിക്കനിലേക്ക് പിടിച്ചു വരുവാൻ വേണ്ടി മാറ്റി വെയ്ക്കുക.

അര മണിക്കൂറിന് ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിന് ശേഷം ഇതിലേക്ക് ഇഞ്ചി പേസ്റ്റ് ആക്കിയത്, വെളുത്തുള്ളി പേസ്റ്റ് ആക്കിയത് എന്നിവ ചേർത്ത് ചെറുതായി മൂപ്പിച്ചു എടുക്കുക. ശേഷം ഇതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള കൂടി ചേർത്ത് നല്ലത് പോലെ വഴറ്റി എടുക്കുക. സവാള നല്ലത് പോലെ തവിട്ട് നിറത്തിൽ വരണ്ട് വന്നതിന് ശേഷം 3 പച്ച മുളക് കീറിയത്, 1 തണ്ട് കറിവേപ്പില എന്നിവ ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. അതിന് ശേഷം മസാല തേച്ചു വെച്ചിരിക്കുന്ന ചിക്കൻ കൂടി ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. നല്ലത് പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം ചെറു തീയിൽ അടച്ചു വെച്ച് വേവിച്ചു എടുക്കുക.

ചിക്കൻ വെന്തതിന് ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലത് പോലെ ഇളക്കി ഡ്രൈ ആക്കി എടുക്കുക. അവസാനമായി ഒരു നുള്ള് കുരുമുളക് പൊടി കൂടി വിതറി, 1 tsp പച്ച വെളിച്ചെണ്ണ ഒഴിച്ച് 1 മിനുട്ട് ചെറു തീയിൽ വെച്ച് ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ്‌ ചെയ്യാവുന്നതാണ്. നല്ല നാടൻ ചിക്കൻ പെരട്ട് തയ്യാർ. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ നാടൻ വിഭവം എല്ലാവരും തീർച്ചയായും തയ്യാറാക്കി നോക്കേണ്ടതാണ്.

റെസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ ഇനി എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാം.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: http://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close