കൊതിയൂറും ചിക്കൻ ടിക്ക മസാല.


Spread the love

ചിക്കൻ വിഭവങ്ങളിൽ വെറൈറ്റി ആയ ഒന്നാണ് ചിക്കൻ ടിക്ക മസാല. ചിക്കൻ ടിക്ക നമ്മളിൽ പലരും കഴിച്ചിട്ടുള്ള ഒരു വിഭവം ആയിരിക്കും. എന്നാൽ രുചിയിൽ ചിക്കൻ ടിക്കയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ചിക്കൻ ടിക്ക മസാല കഴിച്ചിട്ടുള്ളവർ വളരെ കുറവ് ആയിരിക്കും. കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടപ്പെടുന്ന രീതിയിൽ ചിക്കൻ ടിക്ക മസാല എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ.

ചിക്കൻ: ½ Kg
സവാള: 3 എണ്ണം
മുളക് പൊടി: 4 tsp
മഞ്ഞൾ പൊടി: ¼ tsp
മല്ലി പൊടി: 1 tsp
ജീരക പൊടി: ½ tsp
ഗരം മസാല: 2 tsp
ടൊമാറ്റോ സോസ്: 3 ടേബിൾ സ്പൂൺ
നാരങ്ങ: 1
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്: 4 tsp
തൈര്: 3 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം: 5 ടേബിൾ സ്പൂൺ
എണ്ണ: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി ചിക്കൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. അടുത്തതായി ചിക്കനിലേക്ക് 4 tsp മുളക് പൊടി, 3 ടേബിൾ സ്പൂൺ തൈര്, 1 നാരങ്ങയുടെ നീര്, 2 tsp ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ½ tsp ഗരം മസാല, ½ tsp വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത്, കൈ കൊണ്ട് കുഴച്ചു യോജിപ്പിക്കുക. ശേഷം മസാല ചിക്കനിലേയ്ക്ക് നല്ലത് പോലെ പിടിച്ചു വരുവാൻ വേണ്ടി ½ മണിക്കൂർ നേരത്തേക്ക് മാറ്റി വെയ്ക്കുക.

അര മണിക്കൂറിനു ശേഷം, ഒരു പാൻ അടുപ്പിൽ വെച്ച്, ചൂടായതിന് ശേഷം ചിക്കൻ വറുത്തു എടുക്കുവാൻ ആവശ്യമായ എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായതിന് ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കൻ അതിലേക്കിട്ട്, ചെറു തീയിൽ വെച്ച് വറുത്തു എടുക്കുക.

അടുത്തായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി കൊത്തി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത്, ഇളം തവിട്ട് നിറം ആകുന്നത് വരെ മൂപ്പിയ്ക്കുക. അതിന് ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിക്കുക. ഇളക്കി യോജിപ്പിച്ച കൂട്ടിലേയ്ക്ക് 3 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ഒഴിക്കുക. ശേഷം ¼ tsp മഞ്ഞൾ പൊടി, 1 tsp മുളക് പൊടി, 1 tsp മല്ലി പൊടി, ½ tsp ജീരക പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത്, പൊടികളുടെ പച്ച മണം മാറുന്നത് വരെ നല്ലത് പോലെ ഇളക്കി യോജിപ്പിച്ചു എടുക്കുക. തയ്യാറായ മസാല കൂട്ടിലേയ്ക്ക് 1 ½ കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കുക. മസാല ഒന്ന് തിളച്ചു വന്നതിന് ശേഷം, തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കൻ ഈ കൂട്ടിലേയ്ക്ക് ചേർത്ത് കൊടുക്കുക. ½ tsp ഗരം മസാല കൂടി ചേർത്ത് കൊടുത്തതിനു ശേഷം 2 മിനുട്ട് നേരത്തെക്ക് ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക. ശേഷം 5 ടേബിൾ സ്പൂൺ ഫ്രഷ് ക്രീം കൂടി ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ അണയ്ക്കാവുന്നതാണ്. നല്ല സ്വാദിഷ്ടമായ ചിക്കൻ ടിക്ക മസാല തയ്യാർ.

തനി നാടൻ ചിക്കൻ പെരട്ട്.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttp://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close