മുട്ട കൊണ്ടൊരു രുചി കൂട്ട്: ചില്ലി എഗ്ഗ്.


Spread the love

മുട്ട മലയാളികളുടെ ഇഷ്ട ഭക്ഷണം ആണ്. ഭൂരിഭാഗം ആളുകളുടെയും വീടുകളിൽ സുലഭമായ മുട്ട, ആരോഗ്യത്തിനും വളരെ നല്ലതാണ്. ഈ മുട്ട ഉപയോഗിച്ച് എന്ത് കൊണ്ട് നമുക്ക് ഒരു രുചികരമായ വിഭവം പരീക്ഷിച്ചു നോക്കിക്കൂടാ. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു വെറൈറ്റി മുട്ട വിഭവം ആണ് ചില്ലി എഗ്ഗ്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ ഇഷ്ടമാകുന്ന ചില്ലി എഗ്ഗ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ.

മുട്ട: 4 എണ്ണം
സവാള: 2 എണ്ണം
കാപ്സിക്കം: 1 എണ്ണം
മൈദ: 4 ടേബിൾ സ്പൂൺ
കോൺ ഫ്‌ളവർ: 4 ടേബിൾ സ്പൂൺ
ഇഞ്ചി: 1 കഷ്ണം ചതയ്ച്ചത്
വെളുത്തുള്ളി: 6 അല്ലി ചതയ്ച്ചത്
വെജിറ്റബിൾ ഓയിൽ: ആവശ്യത്തിന്.
കുരുമുളക് പൊടി: 4 tsp
മുളക് പൊടി: 1tsp
ഉപ്പ്: ആവശ്യത്തിന്
ടൊമാറ്റോ സോസ്: 2 ടേബിൾ സ്പൂൺ
സോയ സോസ്: 1 tsp

തയ്യാറാക്കേണ്ട വിധം.

ആദ്യം എടുത്ത് വെച്ചിരിക്കുന്ന മുട്ട പുഴുങ്ങി എടുക്കുക. പുഴുങ്ങി എടുത്ത ശേഷം ഓരോ മുട്ടയും നെടുകെ കീറി രണ്ട് ആക്കുക.

അടുത്തതായി ഈ മുട്ട വറുത്തെടുക്കുവാൻ വേണ്ട മസാല തയ്യാറാക്കുക. ഇതിനായി 2 tsp മുളക് പൊടി, ½ tsp മഞ്ഞൾ പൊടി, 1 ടേബിൾ സ്പൂൺ മൈദ മാവ്,1 ടേബിൾ സ്പൂൺ കോൺ ഫ്ളവർ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മസാല തയ്യാറാക്കി, വേവിച്ചു വെച്ചിരിക്കുന്ന മുട്ടയിൽ നല്ലത് പോലെ തേച്ചു പിടിപ്പിക്കുക. 15 മിനുട്ട് മസാല തേച്ചു വെച്ചതിനു ശേഷം, ഒരു പാൻ എടുത്ത്, ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിന് ശേഷം മസാല പുരട്ടി വെച്ചിരിക്കുന്ന മുട്ട എണ്ണയിലേക്ക് ഇട്ട് വറുത്തു എടുക്കുക.

അടുത്തതായി ചില്ലിയ്ക്ക് ഉള്ള മസാല കൂട്ട് തയ്യാറാക്കാം. ഇതിനായി 3 ടേബിൾ സ്പൂൺ മൈദ, 3 ടേബിൾ സ്പൂൺ കോൺ ഫ്ളവർ, 2 tsp മുളക് പൊടി, 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, 1tsp സോയ സോസ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ഒരു ലൂസ് മസാല കൂട്ട് തയ്യാറാക്കുക.

ശേഷം ഒരു പാൻ എടുത്ത് അടുപ്പിൽ വെച്ച് 2 tsp എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചതയ്ച്ചു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിക്കുക. ഇവയുടെ പച്ച മണം ഒന്ന് മാറി വരുമ്പോൾ, അരിഞ്ഞു വെച്ചിരിക്കുന്ന സവാള കൂടി ഇതിലേക്കിട്ട് ഒന്ന് വാട്ടിയെടുക്കുക. സവാള ഒന്ന് വാടി വന്നതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്‌സിക്കം കൂടി ഇതിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഇതിലേക്കു നേരത്തെ തയ്യാർ ആക്കി വെച്ചിരിക്കുന്ന മസാല കൂട്ട് കൂടി ചേർത്ത് അടച്ചു വെച്ച് 5 മിനുട്ട് വേവിക്കുക.

5 മിനിറ്റിന് ശേഷം വറുത്തു വെച്ചിരിക്കുന്ന മുട്ട കൂടി ഈ കൂട്ടിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 1 tsp കുരുമുളക് പൊടി കൂടി വിതറി, 5 മിനുട്ട് കൂടി താഴ്ന്ന തീയിൽ വേവിച്ചു എടുക്കുക. കൊതിയൂറും ചില്ലി എഗ്ഗ് തയ്യാർ.

ഉരുളൻ കിഴങ്ങ് കൊണ്ട് ഒരു നാല് മണി പലഹാരം.

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: http://bit.ly/3qKLVbK

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close