വിദേശ നിക്ഷേപകർക്ക് വൻ തിരിച്ചടി സൃഷ്ടിക്കുന്ന പുതിയ നയങ്ങളുമായി ചൈന


Spread the love

രാജ്യത്ത് നിക്ഷേപം ഉള്ള വിദേശ ബിസിനസുകാർക്ക് വൻ  തിരിച്ചടി സൃഷ്ടിക്കുന്ന പുതിയ നയങ്ങൾ  കൈക്കൊണ്ടിരിക്കുകയാണ് ചൈന.

കഴിഞ്ഞിടെ
യു. എസ് പ്രസിഡന്റ്‌
ജോ ബൈഡൻ അമേരിക്കൻ ബിസിനസുകാർക്ക് ഇനി നിക്ഷേപങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന ചൈനീസ് കമ്പനികളുടെ കരിമ്പട്ടിക തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നടപടി.

പുറം രാജ്യക്കാരുടെ വിസ നിഷേധിക്കുക, നാട് കടത്തുക, അവർക്ക് ചൈനയിൽ ഉള്ള സ്വത്തുക്കൾ കണ്ടു കെട്ടുക എന്നിവയൊക്കെ  ചൈനയുടെ പുതിയ നിയമങ്ങളിൽ ഉൾപെടുന്നവയാണ്.
വ്യാഴാഴ്ച മുതലാണ് പുതിയ  വിദേശ ഉപരോധ നിയമം ചൈനയിൽ പ്രാബല്യത്തിൽ വന്നത്. എന്നാൽ ലോക ശക്തികളിലൊന്നായ റഷ്യയെ പിൻ തള്ളി ചൈന രണ്ടാം സ്ഥാനം കൈവരിച്ചതോടെ അവർ തങ്ങളുടെ ദാഷ്ട്യം കാണിക്കുകയാണ് എന്നാണ് പുതിയ നയങ്ങളുമായി ബന്ധപ്പെട്ട്  മറ്റു പല രാജ്യങ്ങളും അഭിപ്രായപ്പെടുന്നത് .

അതേസമയം തങ്ങളുടെ പൗരൻമാരെയും, സ്ഥാപനങ്ങളെയും ഒറ്റപ്പെടുത്തുന്നതിനും, അവർക്കെതിരായി തിരിയുവാനും ചില രാജ്യങ്ങൾ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ് തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനായി ഇത്തരത്തിൽ പുതിയൊരു  നയം സ്വീകരിക്കുന്നതെന്നാണ്  ചൈനീസ് വൃത്തങ്ങൾ പറയുന്നത്.  ഒരു രാജ്യങ്ങളെയും ഇത് സംബന്ധിച്ച് ചൈന പേരെടുത്ത്  പരാമർശിച്ചിട്ടില്ലെങ്കിൽപോലും
പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ വളർച്ചയെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണെന്നും  അതിൽ പ്രധാന രാജ്യം യു. എസ് ആണെന്നും അവർ പരസ്യമായി തന്നെ പ്രധിഷേധം അറിയിക്കുകയും ചെയ്തു.  ഈ രാജ്യങ്ങളുടെ സമീപനം മനുഷ്യാവകാശ രഹിതവും, നിയമ വിരുദ്ധവുമാണെന്നും ഇതിനെതിരെ ശക്തമായി
തിരിച്ചടിക്കുമെന്നും ചൈന വെല്ലുവിളിച്ചിരിക്കുകയാണിപ്പോൾ .

വിദേശ രാജ്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ചൈന  നടപടി സ്വീകരിച്ചെങ്കിലും
ചൈനയെ പിന്തുണക്കുന്ന  നിരവധി വിഭാഗക്കരെ ഇത് ബാധിക്കില്ലെന്നാണ്   ചൈനയിലെ ഹോഫ്സ്ട്രാ സർവകലാശാല  അന്താരാഷ്ട്ര നിയമ വിദഗ്ദ്ധനായ ജൂലിയൻ കു മുന്നറിയിപ്പ് നൽകുന്നത്.
എന്നാൽ ഇത് ചൈനയിൽ ബിസിനസ്സുകൾ നടത്തുന്ന വിദേശ രാജ്യങ്ങൾക്ക് വലിയ രീതിയിലുള്ള  തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയിലെ വിദേശ നിക്ഷേപം തടയുന്നതോടെ  പല വൻകിട  കമ്പനികളുടെയും ലാഭ വിഹിതത്തെ വലിയ തോതിൽ  ബാധിക്കും
എന്നതിൽ സംശയമില്ല.  അതിനാൽ തന്നെ ചൈനയുടെ ഈ പുതിയ തീരുമാനം പല മൾട്ടി നാഷണൽ കമ്പനികൾക്കും ഒരു വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്.

കോവിഡ് തരംഗത്തിനുശേഷം     മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്
ചൈന വലിയ വളർച്ച കൈവരിച്ചിരുന്നു.
അതുകൊണ്ട് തന്നെ കോവിഡ് 19 വൈറസ് മറ്റു രാജ്യങ്ങളെ തകർക്കുവാനുള്ള ഗൂഡ ലക്ഷ്യം ആയിരുന്നോ എന്ന സംശയത്തിലാണ്
ഇപ്പോൾ പല രാജ്യങ്ങളും . അതിനെതിരെ പല രാജ്യങ്ങളും രഹസ്യമായി അന്വേഷണങ്ങളും നടത്തിവരുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം മൂലം പല
വൻകിട ശക്തികൾ പോലും തകർച്ചയിലേക്ക് കൂപ്പുകുത്തിയപ്പോഴും, അതിന്റെ ഉത്ഭവ സ്ഥാനമായ  ചൈന മാത്രം ഉയർന്നു വന്നത് ലോക രാഷ്ട്രങ്ങൾക്കിടയിലെ പല രാജ്യങ്ങളിലും ഈർഷ്യയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിൽ പ്രതിഷേധിച്ചു പല രാജ്യങ്ങളും രഹസ്യമായും, പരസ്യമായും ചൈനയ്ക്കെതിരെ  പദ്ധതികൾ മെനഞ്ഞുകൊണ്ടിരുന്ന ഈയൊരു ഘട്ടത്തിലാണ് എല്ലാർവർക്കുമെതിരെ ചൈന  വലിയൊരു തിരിച്ചടി നടത്തിയിരിക്കുന്നത്. അതേസമയം  ഈ പുതിയ നിയമം ശാശ്വതമല്ലെന്നും  മറ്റു രാജ്യങ്ങൾക്ക് ചൈന നൽകുന്ന ഭീഷണി മാത്രമാണ് ഇതെന്നും വൈകാതെ തന്നെ ഈ നയം പിൻവലിച്ചെക്കുമെന്നാണ് ചൈനയിൽ നിന്ന് തന്നെയുള്ള രഹസ്യ വിവരങ്ങളും പുറത്ത് വരുന്നത് .

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close