ചൈനീസ് കമ്പനികൾ ചാരന്മാർ -അമേരിക്ക


Spread the love

കൊറോണയുടെ ലോകമൊട്ടാകെയുള്ള വ്യാപനത്തിന് ശേഷം ലോക രാജ്യങ്ങൾ സംശയത്തോടെ ഉറ്റു നോക്കുന്ന ചൈനക്കെതിരെ പുതിയ ആരോപണവുമായി അമേരിക്ക വീണ്ടും രംഗത്ത്. വിവിധ രാജ്യങ്ങളിൽ വേരുകളുള്ള ഇരുപതോളം ചൈനീസ് കമ്പനികൾ ചൈനയുടെ സൈന്യത്തിന്റെ ഉടമസ്ഥതയിലോ, അധീനതയിലോ ഉള്ളതാണ് എന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. ചൈനീസ് കമ്പനികൾക്കെതിരായ ഈ കണ്ടെത്തൽ പുതിയ യു.എസ്. സാമ്പത്തിക ഉപരോധത്തിന് അടിത്തറയിടുമെന്നാണ് റിപ്പോർട്ട്. വമ്പൻ ചൈനീസ് കമ്പനിയായ വാവേയ്യേ ലക്ഷ്യം വെക്കുന്ന അമേരിക്ക, ദേശീയ സുരക്ഷാ കാരണങ്ങളാൽ ഈ കമ്പനിയെ തടയാൻ മറ്റ് രാജ്യങ്ങളോടും സമ്മർദ്ദം ചെലുത്തുന്നുണ്ട്. വാവെയ്യുടെ മൊബൈൽ ഫോണുകൾക്ക് നേരത്തെ തന്നെ ചില രാജ്യങ്ങളിൽ വിലക്കുണ്ട്. ഗൂഗിൾ ഇതിനോടകം തന്നെ വാവെയ്യ് ഫോണുകൾക്ക് നൽകുന്ന ഒ.എസ്. ആൻഡ്രോയ്ഡ്, ഗൂഗിൾ പ്ലെയ്സ്റ്റോർ സേവനങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞു. അമേരിക്കൻ പ്രസിഡണ്ട്‌ ഡൊണാൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണിത്. എന്നാൽ ഈ തിരിച്ചടിയെ നേരിടാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് വാവെയ്യ്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മിക്ക ചൈനീസ് കമ്പനികൾക്കും ചൈനീസ് സൈന്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. യുഎസ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ഈ പട്ടികയിൽ വാവേയ്യ് കൂടാതെ സി.സി.ടി.വി. ഉപകരണങ്ങളുടെ നിർമാതാക്കളായ ഹിക് വിഷൻ, ചൈന ടെലികോംസ്, ചൈന മൊബൈൽ, എ.വി.ഐ.സി എന്നിവയും ഉൾപ്പെടുന്നു. ചൈന തങ്ങളുടെ നിർമാതാക്കളുടെ ഉത്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലെ നിരീക്ഷണത്തിന് ഉപയോഗിക്കുന്നുവെന്നാണ് പരക്കെയുള്ള ആശങ്ക. ചൈനീസ് സൈന്യവും, ഇന്റലിജന്‍സും വിദേശരാജ്യങ്ങളില്‍ നടത്തുന്ന ചാരവൃത്തിയിൽ ഈ ചൈനീസ് കമ്പനികൾക്ക് പങ്കുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ക്ലോസ്ഡ് സർക്യുട്ട് ടീവീ യും അനുബന്ധ സുരക്ഷാ നിരീക്ഷണ ഉപകരണങ്ങൾ മിക്കതും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യപെടുന്നതാണെന്നിരിക്കെ ഇവയുടെ നിയന്ത്രണം കയ്യാളുവാൻ കഴിയുന്ന ചൈനീസ് കമ്പനികൾ ഇത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ – ചൈന ബന്ധം വഷളായിരിക്കുന്ന ഈ സമയത്ത് ഈ സംശയങ്ങൾക്കു അടിസ്ഥാനമില്ലെന്ന് കരുതാനാവില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ, തീവ്രവാദികളെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾ, കേന്ദ്ര ഗവെർന്മെന്റിന്റെ ഓഫീസുകൾ, തുടങ്ങി മിക്കവാറും തന്ത്രപ്രധാനമായ സ്ഥലങ്ങൾ എല്ലാം തന്നെ ചൈനീസ് നിർമിത സി.സി.ടി.വി ഉപകരണങ്ങളാലാണ് നിരീക്ഷിക്കപെട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം തന്നെ ഇന്റർനെറ്റ് വഴി ബന്ധപ്പെട്ടിരിക്കുന്നു, ആയതിനാൽ ഇത്തരം ഉപകരണങ്ങുളടെ നിർമാതാക്കളായ ചൈനീസ് കമ്പനികൾക്ക്‌ ഇവയിൽ അനായാസം കടന്നുകയറി വിഡിയോ, ഓഡിയോ ഡാറ്റ അനായാസം കൈക്കലാക്കാവുന്നതുമാണ്. വാവെയ്യ് ഉൾപ്പെടെയുള്ള വിദേശ ടെലികോം കമ്പനികൾ തങ്ങളുടെ നിരീക്ഷണ, വാർത്താവിനിമയ ഉപകരണങ്ങൾ വഴി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികളെയും, വിവര സാങ്കേതിക വിദ്യയേയും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഉപകരണങ്ങളിലെ നെറ്റ്‌വർക്ക് വഴി കടന്നുകയറി സുപ്രധാന ഡാറ്റകൾ കൊണ്ടുപോകുകയും അങ്ങനെ ചാരവൃത്തി നടത്തുകയും ചെയ്യുന്നെന്നാണ് ആരോപണം. ഇങ്ങനെ തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങൾ വഴി ചൈന മറ്റ് രാജ്യങ്ങളുടെ ഭരണ, സൈനിക, സാമൂഹിക നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ട്രംപ് അടിവരയിട്ടു പറയുന്നു.
ചൈനീസ് നിർമിത സുരക്ഷാ ഉപകരണങ്ങളുടെ സർവീസ് സെന്ററുകളുടെ അഭാവവും, കേടായ ഉൽപന്നങ്ങൾ കേടുപാടുകൾ തീർത്തു തിരികെ കിട്ടുന്നതിലെ കാലതാമസവും കാരണം ഇലക്ട്രോണിക് സുരക്ഷാ ഉപകരണളുടെ വില്പനക്കാരും, ഉപഭോക്താക്കളും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് ഈ മേഖലയലെ പ്രമുഖ സ്ഥാപനമായ കോൺട്രോൾസ് & സ്‌ക്കിമാറ്റിക്സ് ഉടമ ശ്രീ അനിൽ സുഗതൻ വ്യക്തമാക്കി. കോവിഡ് അനന്തരം ആത്മ നിർമാണ ഭാരത് പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങളെ തുടച്ചു മാറ്റും എന്നത് ഉറപ്പാണെന്നും  അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

അമേരിക്കൻ ആരോപണത്തിന് ഇന്ത്യൻ പിന്തുണ. കൂടുതൽ വായിക്കൂ 

ചൈനയെ പൂട്ടിക്കെട്ടാനൊരുങ്ങി ഇന്ത്യ. ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു.

 

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close