ചൈനീസ് ആപ്പുകളുടെ ഉപയോഗം നല്ലതിനോ?


Spread the love

ലോക്ക് ഡൗൺ കാലത്ത് മൊബൈൽ ഫോണിന്റെയും, കംപ്യൂട്ടറുകളുടേയും ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്. വീടിനു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ മറ്റ് ജോലികൾ ഒന്നുമില്ലാത്തവർക്ക് സമയം കളയുവാനും, ബിസിനസ്‌ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓൺലൈൻ വഴി മീറ്റിംഗുകൾ കൂടുവാൻ വേണ്ടിയുള്ള വിവിധതരത്തിലുള്ള ആപ്ലികേഷനുകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടു . ലോക്കഡോണിന്റ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അപ്ലിക്കേഷനുകൾ വളരെയധികം ഇന്ത്യക്കാർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. ഇന്ത്യയിൽ ഒരു ദിവസം 2 ബില്യൺ മണികൂറുകളാണ് ജനങ്ങൾ ഇത്തരം ആപ്പുകളിൽ ചിലവഴിക്കുന്നത്. ആപ്ലികേഷനുകൾ ഉപയോഗിക്കുമ്പോൾ കാണപ്പെടുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ പരസ്യ വരുമാനം മറ്റ് രാജ്യങ്ങളിലേക്ക് പോവൂകയാണ്.
അപ്ലിക്കേഷനുകൾ താരമായതോടു കൂടി ഇവ ഇല്ലാതെ ഇപ്പൊ പലർക്കും ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഒരുപാട് ഗുണങ്ങൾ ഇവയ്ക്ക് ഉണ്ടെങ്കിലും അതിനൊപ്പം ഇവയ്ക്ക് ഒരു മറുവശവും ഉണ്ട്. ഇവയിൽ ഏറ്റവും പ്രമുഖരായ 2 ചൈനീസ് അപ്ലിക്കേഷനുകളാണ് ടിക്ക് ടോക്ക്, സൂം എന്നിവ.

കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം ആപ്പ്. ഈ ആപ്ലിക്കേഷൻ സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരേ സമയം അൻപതിലേറെ വ്യക്തികൾക് വീഡിയോ കോൺഫറൻസ് കാൾ ചെയ്യാൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആയതിനാൽ സൂം അപ്ലിക്കേഷൻ
ഇന്ത്യയിൽ ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.ലോക്ക് ഡൗൺ ആയതിനാൽ മിക്ക സ്ഥാപങ്ങങ്ങളിലേയും ജോലികൾ വർക്ക്‌ ഫ്രം ഹോം ആക്കിയതിനാൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം.സൂമിലെ അക്കൗണ്ട് വിവരങ്ങൾ ഡാർക്ക്‌ വെബിൽ വിൽപ്പനയ്ക്കുള്ളതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. ഓരോ കോൺഫറൻസിനു മുൻപും പുതിയ യൂസർ ഐഡിയും പാസ്‌വേർഡും ഉണ്ടാക്കണം.

2.ഈ ആപ്ലിക്കേഷനിൽ ജോയിൻ ബിഫോർ ഹോസ്റ്റ് എന്നെ ഓപ്ഷൻ ഓഫ്‌ ആക്കി ഇടണം. മീറ്റിംഗ് ആരാണോ വിളിച്ചിട്ടുള്ളത് അവർ വന്നതിനു ശേഷം മാത്രം ബാക്കിയുള്ളവർ ജോയിൻ ചെയ്യാൻപാടുള്ളൂ എന്ന രീതി മാത്രമാക്കണം.

3.സ്ക്രീൻ ഷെയറിങ് ഹോസ്റ്റിനു മാത്രം ചെയ്യുവാൻ കഴിയുന്ന രീതിൽ സെറ്റ് ചെയ്യണം. മറ്റൊരാൾ സ്ക്രീൻ നിയന്ത്രിക്കുന്നതിൽ നിന്നും തടയുന്നതിനായി, അങ്ങനെ ആകുമ്പോ വേറെ അനാവശ്യമായ കണ്ടെന്റുകൾ കയറിവരുന്നത് ഒഴിവാക്കാം.

4.എല്ലാ വ്യക്തികളും മീറ്റിംഗിൽ ജോയിൻ ആയെങ്കിൽ ലോക്ക് മീറ്റിംഗ് എന്ന ഓപ്ഷൻ ഓൺ ആക്കി ഇടണം. ഹോസ്റ്റ് അറിയാതെ ഒരു വ്യക്തികളും അതിൽ ഇല്ലെന്ന് ഉറപ്പ് വരുത്തുവാനാണിത്.

5.മീറ്റിംഗ് കഴിഞ്ഞാൽ വിൻഡോ ക്ലോസ് ആക്കുന്നതിനു മുൻപ് എൻഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യണം. മീറ്റിംഗ് കഴിഞ്ഞും, ഈ മീറ്റിംഗ് കോഡ് ഉപയോഗിച്ച് മറ്റൊരു വ്യക്തി മീറ്റിംഗ് തുടരാതെയിരിക്കുവാൻ വേണ്ടിയാണിത്.

6.മീറ്റിംഗ് റെക്കോർഡിങ് ഓപ്ഷൻ ആവശ്യമില്ലെങ്കിൽ ഓഫ് ചെയ്തിടണം.

7.ഇടക് ആരെങ്കിലും മീറ്റിംഗ് വിട്ട് പോയാൽ തിരിച്ച് ഹോസ്റ്റ് അറിയാതെ വീണ്ടും ജോയിൻ ആകാൻ പറ്റുന്ന രീതിയും ഒഴിവാക്കണം.

ഇതൊക്കെ ചെയ്താൽ ഒരു വിധം വിവരങ്ങൾ സുരക്ഷിതമാക്കാം.

കേന്ദ്ര ഗവണ്മെന്റിന്റെ നിർദ്ദേശം അനുസരിച്ച് ചൈനീസ് ആപ്പുകൾ സുരക്ഷിതമല്ല. സൂമിന് പകരം ഗൂഗിളിന്റെ സിസ്കോ വെബ്എക്സ് (webex) എന്ന ആപ്ലിക്കേഷൻ ഓൺലൈൻ ക്ലാസ്സുകൾക്കും വീഡിയോ കോൺഫെറെൻസുകൾക്കും വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിൽ സൗജന്യമായി നൂറു വ്യക്തികൾക്ക് ഒരേ സമയം വീഡിയോ കോൺഫറൻസ് ചെയ്യാവുന്നതാണ്.

നമ്മൾ ഓരോരുത്തരും പുതിയ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയുമ്പോൾ അതിന്റെ പുറകിലെ ചതി കുഴികൾ അറിയുന്നില്ല. ഏത് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോഴും നമുക്ക് വായിച്ചു നോക്കാൻ ടെർമസും, പോളിസിസും അതിനകത്ത് ഉണ്ടാവും. പലരും അത് വായിച്ചു നോക്കാറില്ല . ഇതിലൂടെ നമ്മൾ പോലും അറിയാതെ നമ്മൾ തന്നെ ഈ ആപ്ലിക്കേഷനുകൾക്ക് നമ്മുടെ വ്യക്തി വിവരങ്ങൾ എടുക്കുവാൻ സമ്മതം മൂളുകയാണ്. ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ ആ ആപ്ലിക്കേഷനു എന്തൊക്കെ സമ്മതം ആണ് കൊടുക്കുന്നതെന്ന് ശ്രദ്ധിച്ചു വേണം ആപ്ലിക്കേഷനിലേക്ക് പോകാൻ. ഒറ്റ നിമിഷത്തെ അശ്രദ്ധ, അതാണ്‌ പലരെയും ചതി കുഴിയിലേക്ക് എത്തിക്കുന്നത്.
ധാരാളം പേർ ഉപയോഗിക്കുന്ന ആപ്പ് ആണ് ടിക് ടോക്, അതിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് സുരക്ഷിതമല്ല. എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടുകയോ അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെടാം. സ്വകാര്യ നിമിഷങ്ങൾ അതിൽ വീഡിയോ ആയി എടുത്തിട്ടുണ്ടെകിൽ പേടിക്കേണ്ടതുണ്ട്. കോടികണക്കിന് വീഡിയോസാണ് ദിവസേനെ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകളിലെ ചതിക്കുഴികൾ ഇനി എങ്കിലും തിരിച്ചറിയുക.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

 

 

Ad Widget
Ad Widget

Recommended For You

About the Author: admin

Close