
ചോക്ലേറ്റ് കോഫി ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍
ഡാര്‍ക്ക് ചോക്ലേറ്റ് -100 ഗ്രാം
പാല് -1 കപ്പ്
അടിച്ചു പതപ്പിച്ച ക്രീം -1/2 കപ്പ് (ഇല്ലെങ്കിലും കുഴപ്പമില്ല )
ചോക്ലേറ്റ് ചിപ്സ്/ചോക്ലേറ്റ് സോസ്
-1 ടീസ്പൂണ്‍
ഐസ് ക്യുബ് -പാകത്തിന്
ബ്രൂ / നെസ്കഫെ കാപ്പിപ്പൊടി-2 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചോക്ലേറ്റ് ചെറുതായി കഷ്ണങ്ങളാക്കിയ ശേഷം ഒരു പാത്രത്തിൽ ഇടുക. അതിലേക്ക് കുറച്ച് പാല്, പഞ്ചസാര, കാപ്പിപ്പൊടി എന്നിവ ചേര്‍ക്കുക. അതിനു ശേഷം ഒാവന്‍ മാക്സിമം ചൂടാക്കി മിശ്രിതം അതില്‍ ഒരു മിനിറ്റ് ചൂടാക്കിയെടുത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇനി ഓവൻ ഇല്ലെങ്കിൽ മേല്പറഞ്ഞവ എല്ലാം ചേർത്ത് ഒരു പാത്രത്തിൽ അടുപ്പിൽ വച്ച് ചൂടാക്കി എടുത്താലും മതിയാകും.
പിന്നീട് അതിലേക്ക് ബാക്കിയുളള പാല് , ഐസ് ക്യൂബുകള്‍ എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കണം. പതപ്പിച്ച ക്രീം , ചോക്ലേറ്റ് ചിപ്ല്/ചോക്ലേറ്റ് സോസ് എന്നിവ കൂടി ചേര്‍ത്താല്‍ ചോക്ക്ലേറ്റ് കോഫി റെഡി. നാവിൽ കൊതിയൂറും ചോക്ലേറ്റ് കോഫി ഇന്ന് തന്നെ ഒന്ന് ഉണ്ടാക്കി നോക്കൂ……..
ചോക്ലേറ്റിലെ മുഖ്യനായ കൊക്കോയുടെ ഗുണങ്ങളും, കൃഷി രീതിയെയും കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു കൊക്കോ കൃഷിയിലൂടെ സ്ഥിരവരുമാനം.
ഈ രുചിക്കൂട്ട് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala