മർദ്ദനം ഏറ്റ സി. സി. ടി. വി സംരംഭകൻ നാട് വിട്ടു.


Spread the love

ദൈവത്തിന്റെ സ്വന്തം നാട് ആയ കേരളത്തിൽ വ്യാപാരികൾ സുരക്ഷിതർ ആണോ? ഈ ചോദ്യം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് ആണ്. കേരളത്തിലേക്ക് കൂടുതൽ വ്യാപാരങ്ങളെയും, വ്യാപാരികളെയും എത്തിക്കുവാൻ വേണ്ടി അനേകം പദ്ധതികൾ ആണ് ഇന്ന് സർക്കാർ നടപ്പിലാക്കി വരുന്നത്. ഇതിനായി പല വിദേശ സംരംഭകരും ആയി ചർച്ചകൾ നടത്തുന്നും ഉണ്ട്. എന്നാൽ ഇവിടുത്തെ തദ്ദേശീയ വ്യാപാരികൾക്കും, ചെറുകിട കച്ചവടക്കാർക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോ എന്നത് ചോദ്യ ചിഹ്നം ആണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് കണ്ണൂർ, പയ്യന്നൂരിൽ സി. ഐ. ടി യു സംഘടനക്കാർ ഊര് വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയ അഫ്സൽ എന്ന യുവാവിന് ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. ഗുരുതര പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഈ യുവാവ്, സി. ഐ. ടി. യു പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് യു. എ. ഇ ലേക്ക് ചേക്കേറിയിരിക്കുന്നു എന്ന വാർത്ത ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ഫെബ്രുവരി 2 ആം തീയതി ആയിരുന്നു, കണ്ണൂർ, പയ്യന്നൂർ മാതമംഗലത്ത്, നോക്ക് കൂലി തർക്കത്തെ തുടർന്ന് സി. ഐ. ടി. യു ക്കാർ വിലക്കിയ എസ്. ആർ അസോസിയേറ്റ്സ് എന്ന ഹാർഡ് വെയർ കടയിൽ നിന്നും സാധനം വാങ്ങുവാൻ എത്തിയ അഫ്സൽ എന്ന യുവാവിനെ സി. ഐ. ടി. യു തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിച്ചത്. നാട്ടിൽ സി. സി. ടി. വി ഡീലർ ആയിരുന്നു ഇദ്ദേഹം. മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇയാൾ, ഇപ്പോൾ ആശുപത്രി വിട്ട ശേഷം, സി. ഐ. ടി. യു പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് നാട് വിടേണ്ടി വന്നിരിക്കുക ആണ്. സ്വന്തം കമ്പ്യൂട്ടർ സ്ഥാപനം ആയ എ. ജെ ടെക് ഐ. ടി സൊല്യൂഷൻസ് പൂട്ടിയ ശേഷം ആണ് ഇയാൾ വിദേശത്തേയ്ക്ക് പോയിരിക്കുന്നത്.

കേരളത്തിലെ 60 ശതമാനം ആളുകളുടെയും വരുമാന മാർഗ്ഗം, നാട്ടിലെ ചെറിയ സംരംഭങ്ങളും, വ്യവസായങ്ങളെയും ആശ്രയിച്ചു ആണ്. എന്നാൽ നാട്ടിലെ തദ്ദേശീയരായ ചെറുകിട സംരംഭകർക്ക് പല മേഖലകളിൽ നിന്നുള്ള നിരുത്സാഹപരം ആയ സമീപനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. അതെ സമയം രവി പിള്ള, യൂസഫ് അലി പോലെ ഉള്ള ബിസിനസ്കാരെ കേരളത്തിലേക്ക് കൊണ്ട് വരുവാൻ സർക്കാർ മുൻകൈ എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇവരുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നു വരുന്ന ഉത്പാദനം താരതമ്യേനെ കുറവ് ആണ്. പുറത്ത് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ ഇവിടെ എത്തിച്ചു വിതരണം നടത്തുന്നതിൽ ആണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഉത്പാദനം നമ്മുടെ നാട്ടിൽ കൂടുതൽ ആയി നടന്നാൽ മാത്രമേ, അത് നാടിന്റെ സാമ്പത്തിക സ്ഥിതിയുടെ വളർച്ചയ്ക്ക് സഹായകം ആകുകയുള്ളു. ആ തരത്തിൽ നാടിന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന ചെറു കിട വ്യാപാര- വ്യവസായികൾക്ക് ആണ് ഇപ്പോൾ ഇവിടെ തുടർച്ച ആയി ദുരനുഭവങ്ങൾ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നത്.

കേരളത്തിലെ ജനങ്ങളിൽ 3% മാത്രമാണ് സർക്കാർ ജീവനക്കാർ, ബാക്കിയുള്ള 97% ജനങ്ങളും സ്വയം തൊഴിൽ കണ്ടെത്തിയോ, പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോയോ ആണ് ഉപജീവനം കണ്ടെത്തുന്നത്.
ഒരു സംരംഭം തുടങ്ങുവാനായി എത്തുന്നവരെ, മുട്ടാപോക്ക് ന്യായയങ്ങൾ പറഞ്ഞു മാസങ്ങളോളം നടത്തിക്കുകയും, അവസാനം അവർ മനസുമടുത്തു തിരികെ പോകുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്‌. ഇതിനു പുറമെയാണ് നോക്കുകൂലി കാരുടെ ഭീക്ഷണികളും. ചോട്ടാ നേതാക്കന്മാർ ചോദിക്കുന്ന തുക ബക്കറ്റ് പിരിവു നൽകിയില്ലെങ്കിൽ.. “നീ ഇവിടെ വ്യവസായം നടത്തുന്നതൊന്നു കാണണം” എന്ന ഭീക്ഷണി മുഴക്കി കൊടി കുത്തൽ, വെട്ടി നിരത്തൽ, ഊര് വിലക്ക് തുടങ്ങിയ പരിപാടികളിലേക്ക് കടക്കുകയാണ്. അവസാനം സമരം നിർത്തണമെങ്കിൽ ലക്ഷങ്ങൾ സംഭാവന നൽകേണ്ടി വരും. ഈ സ്ഥിതിഗതികൾ മാറുവാതെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാകില്ല എന്നതാണ് യാഥാർഥ്യം. പല സന്ദർഭങ്ങളിലും, ഉദ്യോഗസ്ഥരും ആക്രമികളോടൊപ്പം ചേരുന്നു എന്നത് വേദനാജനകം ആണ്. ഒരു സംരംഭം തുടങ്ങുക എന്നാൽ, ആ നാടിന്റെ വളർച്ച അത്രയും കൂടുന്നു എന്ന് ആണ് അർഥമാക്കുന്നത്. എന്നാൽ കേരളത്തിൽ, ഈ ചെറുകിട കച്ചവടക്കാരെ ഇല്ലായ്മ ചെയ്യുന്ന ദൃശ്യം ആണ് കാണുവാൻ കഴിയുന്നത്.

നാടിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന വ്യാപാര വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും കടമ ആണ്. അത് വഴി നാം ഏവരും വികസനത്തിലേക്ക് എത്തി ചേരുകയാണ്. എന്നാൽ ഇവയെ നിരുത്സാഹപ്പെടുത്തുക വഴി, നാം സ്വന്തം കുഴി തന്നെ തോണ്ടുകയാണ് എന്നെ പറയുവാൻ കഴിയുള്ളു. യഥാർത്ഥത്തിൽ ഇത് തന്നെ ആണ് കേരളത്തിലെ വ്യവസായ പിന്നോക്ക അവസ്ഥയ്ക്ക് കാരണവും. വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ സർക്കാർ പല വിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് എങ്കിലും, പലപ്പോഴും അർഹിക്കുന്ന കരങ്ങളിൽ അവ എത്തുവാറില്ല. അതിനാൽ, പുറത്ത് നിന്നും സംരംഭകരെ കൊണ്ട് വന്ന് വ്യവസായങ്ങൾ തുടങ്ങുന്നതിനു മുൻ കൈ നൽകുന്നതിനോട് ഒപ്പം തന്നെ, നാട്ടിൽ ഉള്ള സംരംഭകരെ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുവാൻ കൂടി സർക്കാർ മുൻകൈ എടുക്കേണ്ടത് അനിവാര്യം ആണ്.

കേരളത്തെ മുൻപോട്ടു നയിക്കുന്നത്, ഗൾഫിൽ നിന്നുള്ള വരുമാനവും, ഉന്തു വണ്ടിയിൽ കപ്പലണ്ടി വിൽക്കുന്നവരും, തട്ടുകടകാരും, ഓട്ടോ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ചെറുകിട സംരംഭങ്ങളുമാണ്. ഈ വിഭാഗത്തിന് സഹായം ഒന്നും കിട്ടിയില്ലെങ്കിലും അവരെ കൊണ്ട് സംരംഭം നടത്തികൊണ്ടുപോകുവാൻ കഴിയും. നോക്കു കൂലിക്കാരെ നിലക്ക് നിർത്തുവാൻ ഗവണ്മെന്റ് തയ്യാറായാൽ ഇവിടെ സംരംഭങ്ങൾ താനേ വളർന്നുകൊള്ളും. അതിനുള്ള ആർജവമാണ് സർക്കാർ കാണിക്കേണ്ടത്

സി. ഐ. റ്റി. യു ക്കാർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിച്ച യുവാവിന് മർദ്ദനം


Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close