മന്ത്രി ജി.ആർ. അനിൽ ഭക്ഷ്യധാന്യ ഗോഡൗണുകൾ സന്ദർശിച്ചു


Spread the love

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ. അനിൽ തിരുവനന്തപുരം വലിയതുറയിലെ എൻ.എഫ്.എസ്.എ ഗോഡൗണും സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഗോഡൗണും സന്ദർശിച്ചു ഭക്ഷ്യധാന്യങ്ങളുടെ സൂക്ഷിപ്പും വിതരണവും വിലയിരുത്തി. വകുപ്പു സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഗോഡൗണിന്റെ പ്രവർത്തനത്തിലെ നിരവധി പോരായ്മകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിപ്പിക്കുവാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
പശ്ചാത്തല സൗകര്യ വികസനമുൾപ്പെടെ ഗോഡൗണുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനാവശ്യമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close