മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകി  സ്കോർപിയോ ക്ലാസിക്


Spread the love

വാഹന പ്രേമികളുടെ എക്കാലത്തേയും ഇഷ്ട വാഹനമാണ് സ്കോർപിയോ. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ പുതിയ മോഡൽ സ്‌കോർപിയോ ക്ലാസിക് വിപണിയിലെത്തിയിരിക്കുന്നത്.    ക്ലാസിക് രൂപഭംഗി നിലനിർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്.  എംഹാക്ക് ഡീസൽ എഞ്ചിനിന്റെ രണ്ടാം തലമുറയാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത്.  132 പിഎസ് കരുത്തും 300 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മുൻ എൻജിനെക്കാൾ 55 കിലോഗ്രാ ഭാരക്കുറവും 14 ശതമാനം ഇന്ധനക്ഷമതയുമുണ്ട്. മുൻ തലമുറ സ്കോർപിയോയേക്കാൾ ചെറുതും അനായാസം ചലിപ്പിക്കാൻ കഴിയുന്ന 6-സ്പീഡ് ദിയർബോക്സാണ് വാഹനത്തിന് കമ്പനി നൽകിയിട്ടുള്ളത്.   ബോൾഡായ ഗ്രിൽ, മസ്കുലർ ബോണറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്.  പുതിയ ഓൾ അലുമിനിയം ജെൻ 2 എം ഹോക്ക് എൻജിനാണ് വാഹനത്തിന്.

ലംബത്തിലുള്ള 6 സ്ലാറ്റുകളുള്ള ചെറുതായി പുനർരൂപകൽപ്പന ചെയ്‍ത ഗ്രില്ലും മഹീന്ദ്രയുടെ പുതിയ ട്വിൻസ്-പീക്ക് ലോഗോയും പുതിയ വാഹനത്തിന്റെ പ്രത്യേകതയാണ്. ബമ്പറിന് പുതിയ സ്‍കിഡ് പ്ലേറ്റ്, ഫോഗ് ലാമ്പ് ഹൗസിംഗ്, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവ  നിർമാതാക്കൾ നൽകുമ്പോൾ സ്കോർപിയോയുടെ ബോണറ്റിലെ ഐക്കണിക് ബോണറ്റ് സ്‍കൂപ്പ് നിലനിർത്തിയിട്ടുമുണ്ട്.  സസ്പെൻഷൻ സജ്ജീകരണവും പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്കോർപിയോ ക്ലാസിക്കിൽ മഹീന്ദ്ര ചില ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് അവയെന്ന് റിപ്പോർട്ടുകൾ വരുന്നു.  ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ടു വഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്.

Read also.. ഗൃഹോപകരണങ്ങളുടെ ആയുസ്സ് ഇല്ലാതാക്കുന്ന മോശം ശീലങ്ങൾ…!

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close