
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗം പടരാനുള്ള സാധ്യത വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. സമ്ബര്‍ക്കത്തിലൂടെ 187 പേര് രോഗബാധിതരായി. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാല്‍ ജാഗ്രത കര്‍ശനമായി തുടരേണ്ടതുണ്ട്. ക്വാറന്റൈന് ലംഘനത്തിന് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. സ്ഥിതിഗതിയുടെ ഗൗരവം മനസിലാക്കാത്ത ചില പ്രവര്‍ത്തികള്‍ കാണുന്നുണ്ട്. ചിലയിടങ്ങളില്‍ ഉത്സവം നടത്താനും കൂട്ടപ്രാര്‍ത്ഥന നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ കാര്യത്തില്‍ ഒരിളവും ഉണ്ടാകില്ല. കര്‍ശന നിയന്ത്രണ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും.ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക് ഡൗണായി തുടരും. എല്ലാവരും സഹകരിക്കണം.
വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് 53 കേസ്, കാസര്‍കോട് 11.അതിര്‍ത്തിയിലും ചെക്പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങള്‍ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേര് വിദേശ നിന്നെത്തി. കേരളത്തില്‍ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ പോയി. കപ്പലുകളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തി. അവരില്‍ മൂന്ന് പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹയാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന നടത്തും.