
കൊവിഡ് ഭീതിയിലാണ് സംസ്ഥാനം എന്നും നിലവില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും അങ്ങനെ സംഭവിക്കുകയേയില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലും ലോക്ഡൗണ്‍ ഇളവുകളില്‍ ജനങ്ങള്‍ സാധാരണ നിലയിലേക്ക് വന്ന സാഹചര്യത്തിലുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എസിഎംആര്‍ മാര്‍ഗനിര്‍ദേശ പ്രകാരം ജലദോഷ പനിയുള്ളവരെയും ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് സമാനമായ ലക്ഷണമാണ് ജലദോഷ പനിയുള്ളവര്‍ക്കും. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ ജാഗ്രത കൊണ്ടാണ്. രോഗം ആര്‍ക്കും മറച്ചുവെക്കാന്‍ കഴിയില്ല. ചികിത്സിച്ചില്ലെങ്കില്‍ മരിക്കും. ഏറ്റവും കുറവ് ആളുകള്‍ മരിച്ച സംസ്ഥാനമാണ് കേരളം. മരണ നിരക്ക് 0.5 മാത്രമാണ്. ദേശീയ ശരാശിര 2.8 ശതമാനമാണ്. കണക്ക് പൂഴ്ത്തിവെക്കുന്നുവെന്ന് ആക്ഷേപിക്കുന്നതിലൂടെ കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവെക്കാനാകില്ല. ടെസറ്റുകളുടെ കണക്ക് തെറ്റായി പറഞ്ഞതില്‍ കേന്ദ്രം പറഞ്ഞ സംസ്ഥാനങ്ങളില്‍ കേരളമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുപേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 31 പേര് വിദേശത്തുനിന്ന് വന്നു. 48 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നു. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ഒരു തെലങ്കാന സ്വദേശി മരിച്ചു. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അദ്ദേഹം 22ന് രാജസ്ഥാനില്‍ ഉള്ള ട്രെയിന്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു.
കാസര്‍ക്കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ 1 വീതം. പോസറ്റീവ് ആയവരില്‍ 31 പേര് മഹാരാഷ്ട്രയില്‍നിന്നാണ്. തമിഴ്നാട് 9, കര്‍ണാടക 3, ഗുജറാത്ത് 2, ഡല്‍ഹി 2, ആന്ധ്ര 1. സമ്ബര്‍ക്കത്തിലൂടെ 5 പേര്‍ക്ക് വന്നു. മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ ഒന്നുവീതം ഫലം നെഗറ്റീവ് ആയി.
ഇതുവരെ 1088 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 526 പേര് ചികിത്സയിലുണ്ട്. 115297 പേര് നിരീക്ഷണത്തിലുണ്ട്. 114305 പേര് വീടുകളില്‍ ക്വാറന്റൈനിലാണ്. 992 പേര് ആശുപത്രികളിലാണ്. 210 പേരെ ഇന്ന് ആശുപത്രിയിലാക്കി.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2