‘കോവാക്​സിൻ; നിർണായക വിജയവുമായി ഇന്ത്യൻ കമ്പനി


Spread the love

കോവിഡ്​ വാക്സിൻ ​ നിർമാണത്തിൽ നിർണ്ണായക വിജയം നേടിയെന്ന അവകാശവാദവുമായി ഇന്ത്യൻ മരുന്ന്​ കമ്പനി രംഗത്ത് എത്തി . ഹൈദരാബാദ്​ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭാരതി ബയോടെക്​ ആണ്​ മരുന്ന്​ വികസിപ്പിച്ചത്​. ​െഎ.സി.എം.ആറുമായി സഹകരിച്ചായിരുന്നു മരുന്ന്​ പരീക്ഷണം​. ‘കോവാക്​സിൻ’ എന്ന്​ പേരിട്ട മരുന്ന്​ ഇനി മനുഷ്യരിൽ പരീക്ഷിക്കുകയാണ്​ വേണ്ടതെന്ന്​ കമ്പനി അധികൃതർ വ്യക്തമാക്കി. 1,100 പേരുടെ ക്ലിനിക്കൽ ട്രയലാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുക. രണ്ട്​ ഘട്ടങ്ങളിലായാണ്​ ട്രയൽ നടത്തുക. െഎ.സി.എം.ആർ നൽകുന്ന വിവരമനുസരിച്ച്​ ട്രയൽസി​​െൻറ ഒന്നാംഘട്ടത്തിൽ 375പേരും രണ്ടാംഘട്ടത്തിൽ 750പേരും പ​െങ്കടു​ക്കും. ജൂലൈ 13ന്​ പരീക്ഷണം ആരംഭിക്കും. ആഗസ്​റ്റ്​ 15ന്​ പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

ഇതുവരെ നടന്ന പരീക്ഷണങ്ങളിൽ കോവാക്​സിൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ്​ കണ്ടെത്തൽ. അതേസമയം ഇത്ര വേഗത്തിലുള്ള മരുന്ന്​ പരീക്ഷണത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്​. ബംഗളൂരുവിലെ ഇന്ത്യൻ അക്കാദമി ഒാഫ്​ സയൻസസ്​ ക്ലിനിക്കൽ ട്രയലിനെതിരെ രംഗത്തെത്തി. നിലവിലെ ടൈം ഷെഡ്യൂൾ അപര്യാപ്​തവും യാഥാർഥ്യബോധമില്ലാത്തതാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. കോവിഡ്​ മരുന്ന്​ ക​െണ്ടത്താനായി കടുത്ത മത്സരമാണ് ഇന്ത്യൻ മരുന്ന്​ കമ്പനികൾ തമ്മിൽ നടക്കുന്നത്​. ​അഹമ്മദാബാദ്​ കേന്ദ്രമായി പ്രവർത്തിക്കുന്ന സിഡസ്​ കാഡിലാസും ക്ലിനിക്കൽ ട്രയലിന്​ അനുമതി നേടിയിട്ടുണ്ട്​.

ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ പ​രി​ച​യ​മു​ള്ള വി​ദ​ഗ്ധ​രെ​യാ​ണ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും ആ​ദ്യ​ഘ​ട്ട ട്ര​യ​ലി​നാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി​യെ​ന്നും പ​ട്​​ന എ​യിം​സ് ത​ല​വ​ൻ ‌‌ഡോ ​സി.​എം. സി​ങ് പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​ൻ 28 ദി​വ​സം വേ​ണ്ടി​വ​രും. മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​കാ​ൻ ആ​റ് മു​ത​ൽ എ​ട്ട് മാ​സം വ​രെ സ​മ​യ​മെ​ടു​ക്കും. ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​​െൻറ എ​ണ്ണം ഉ​യ​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ദ്യ ഘ​ട്ട​ത്തി​​െൻറ ഫ​ലം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും മ​റ്റ് ഘ​ട്ട​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക. ഐ.​സി.​എം.​ആ​റി​​െൻറ അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​നു​ഷ്യ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കോവിഡിന് പിന്നാലെ ചൈനയെ ഭീതിയിലാഴ്ത്തി പ്ളേഗും.
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/plague-causing-from-rats/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close