തീരദേശങ്ങളിൽ കർശന ജാഗ്രത; പൂന്തുറയിൽ മൂന്ന് വാർഡുകൾ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണാക്കി


Spread the love

കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിൽ കർശന ജാഗ്രത തുടരുന്നു. കൂടുതൽ മേഖലകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായും ബഫർ സോണുകളായും കളക്ടർ പ്രഖ്യാപിച്ചു. കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെയാണ് ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോൺ പരിധിയിൽ ഉൾപ്പെടുത്തിയത്. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം.

11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭിക്കും. ജൂലൈ ഒൻപതിന് 0 മുതൽ 3 വരെ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകാരും ജൂലൈ പത്തിന് 4 മുതൽ 6 വരെ അവസാനിക്കുന്ന കാർഡുകാരും ജൂലൈ 11ന് 7 മുതൽ 9 വരെ അവസാനിക്കുന്ന കാർഡുകാരും റേഷൻ വാങ്ങാനെത്തണം. ബാങ്ക്/ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങൾ പ്രദേശത്ത് പ്രവർത്തിക്കാൻ പാടില്ല. പൊതുജനങ്ങൾ മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല. പ്രദേശത്തെ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നില്ലെന്ന് കോസ്റ്റ് ഗാർഡും, കോസ്റ്റൽ പൊലീസും ഉറപ്പാക്കും.

അതേസമയം പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് നടന്നുവെന്ന് മേയർ കെ ശ്രീകുമാർ വ്യക്തമാക്കിയിരുന്നു. പൂന്തുറയിലെ സ്ഥിതി ഗുരുതരമാണ്. ഒരാളിൽ നിന്ന് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് മേയർ വ്യക്തമാക്കി. അതേസമയം പൂന്തുറയിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 119 പേരുടെ ഫലം പോസിറ്റീവായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 120 പേരാണ്. സെക്കന്‍ഡറി പട്ടികയില്‍ 150 പേരും. ഇദ്ദേഹം കന്യാകുമാരിയില്‍ പോയ ശേഷം മടങ്ങിയെത്തുകയും പിന്നീട് ഇദ്ദേഹത്തിന് പിന്നാലെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പൂന്തുറയിൽ സൂപ്പർ സ്പ്രെഡ് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/suoer-sperad-poonthura/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close