കൊക്കോ കൃഷിയിലൂടെ സ്ഥിരവരുമാനം.


Spread the love

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ സസ്യമാണ് കൊക്കോ. ചോക്കലേറ്റ് നിർമ്മാണത്തിൽ മുഖ്യനും.

കൊക്കോ കൃഷി എങ്ങനെ എന്ന് നോക്കാം.

ജൂണ്‍-ജൂലൈ മാസങ്ങളാണ് കൊക്കോ കൃഷിക്ക് ഉത്തമം. ഇതിനായി നല്ല തൈകൾ നഴ്സറിയിൽ നിന്നും വാങ്ങാവുന്നതാണ്. വിത്തുകൾ മുളപ്പിച്ച തൈകളോ, ഒട്ടുതൈകളോ കൃഷിക്കായി ഉപയോഗിക്കാം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തിയിലുള്ള വില്‍പന കേന്ദ്രത്തില്‍നിന്നും തൈകള്‍ ലഭിക്കും. നല്ല വളക്കൂറുള്ള മണ്ണാണ് കോക്കോ കൃഷിയ്ക് അനുയോജ്യം. ഇടവിളയാണെങ്കില്‍ ഒരു ഏക്കര്‍ സ്ഥലത്ത് 200 ചെടികള്‍ നടുവാൻ സാധിക്കും. തെങ്ങിനും, കവുങ്ങിനും അനുയോജ്യമായ ഇടവിളയാണ് കൊക്കോ. ഇപ്പോൾ റബ്ബർ തോട്ടത്തിലും കൊക്കോ നാട്ടു വരുന്നത് കാണാം. ആറു മാസം പ്രായമായ കൊക്കോ തൈയാണ് നടാൻ ഉപയോഗിക്കേണ്ടത്. ഇനി അതല്ല കൊക്കോ കുരു ആണ് പാകാൻ ഉദ്ദേശിക്കുന്നതെങ്കിൽ മേല്മണ്ണും, ചാണകവും മിശ്രതമാക്കി ഒരു പോളിത്തീൻ ബാഗ് നിറക്കുക. അതിനു ശേഷം കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് വെള്ളവും, തണലും നൽകണം. തൈകൾ തമ്മില്‍ ഒരടിയെങ്കിലും അകലം വേണം. 3 മാസം കഴിയുമ്പോഴേക്കും കൂടയില്‍ തൈകള്‍ തയ്യാറാകും. ചെടി നട്ട് ഒന്നര-രണ്ടു വര്‍ഷമാകുമ്പോള്‍ ശിഖരങ്ങള്‍ വരാൻ തുടങ്ങും. നന്നായി പരിപാലിച്ച് വരുന്ന കൊക്കൊ ചെടി രണ്ടാം വർഷം പകുതിയോടെ പൂത്ത് കായ്ക്കാന്‍ തുടങ്ങും. ഉയരം അധികം കൂടാതെ ഇരിക്കാൻ കൊമ്പ് കൊതികൊടുക്കണം. കായ്കൾ പൂർണമായ വലിപ്പത്തിൽ എത്തിയാൽ ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. ഒരു കായയില്‍ 2000 എണ്ണം വിത്തുകള്‍ വരെ ഉണ്ടാകും.

വിവിധ തരം കൊക്കോ

കായ്കളുടെ ഘടനയും സവിശേഷതകളും അനുസരിച്ച് മൂന്നായി തിരിച്ചിരിക്കുന്നു ക്രയലോ, ഫോറസ്റ്റീറോ, ട്രിനിറ്റാരിയോ. ഇവയിൽ ക്രയലോ വർഗ്ഗത്തിലെ ചെടികളിൽ ഉണ്ടാകുന്ന കായ്കൾക്ക് ചുവന്ന നിറവും, പരുപരുത്ത തൊലിയും ആഴത്തിലുള്ള വരിപ്പുകളുമാണുള്ളത്. ഇവയ്ക്ക് വിളവ് കുറവാണ്‌.

ഏറ്റവും പ്രചാരത്തിലുള്ള കൊക്കോയിനമാണ് ഫോറസ്റ്റീറോ. ക്രയലോയുടേയും, ഫോറസ്റ്റീറോയുടേയും സമ്മിശ്ര ഗുണങ്ങൾ ഉള്ള കൊക്കോ വർഗ്ഗമാണ് ട്രിനിറ്റാരിയോ.

കേരള കാർഷിക സർ‌വ്വകലാശാല വികസിപ്പിച്ചെടുത്ത സിസിആർപി-1 മുതൽ സിസിആർപി 7 വരെയുള്ള ഏഴ് ഇനങ്ങളും, സിസിആർപി-,8,9,10 എന്നീ ഹൈബ്രീഡ് ഇനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.

വരുമാനം എങ്ങനെ

ആദ്യകാലത്ത് ഒരു ഇടവിളയായി മാത്രം കൃഷി ചെയ്തിരുന്ന കൊക്കോ ഇന്ന് കർഷകരുടെ ഒരു പ്രധാന കാർഷികവിളയായിരിക്കുകയാണ്. ചോക്ലേറ്റിന്റേയും ചോക്ലേറ്റ് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലുള്ള വൻ വർദ്ധന മൂലം കൊക്കോയുടെ ആവശ്യകത കൂടിയിട്ടുണ്ട്.

കേരളത്തില്‍ കൊക്കോ കൃഷിക്ക് വലിയ സാധ്യതകളാണുള്ളത്. കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെയാണ് ലഭിക്കുക. എന്നാൽ പച്ച കൊക്കോയ്ക്ക് കിലോ 50 രൂപ മുതൽ 60 രൂപ വരെ ആണ് ലഭിക്കുന്നത്. കേരളത്തിൽ തന്നെ ചുരുങ്ങിയ ചിലവിൽ നട്ടുവളർത്താൻ പറ്റുന്ന ഒരിനം വിളയാണ് കൊകോ. ജോലി സാധ്യതയില്ലെന്ന് പറഞ്ഞ് വിഷമിച്ചിരിക്കുന്നവർക്ക് ഇത് ഒരു വരുമാനമാർഗ്ഗമാക്കാം. കൃഷിക്കായി ഉള്ള എന്ത് സഹായത്തിനും
അതാതിടങ്ങളിലെ കൃഷിഭവനുകളുമായി ബന്ധപ്പെടാവുന്നതാണ്.

ഇതുപോലെയുള്ള മറ്റൊരു ലാഭകരമായ കൃഷിയാണ് ചോളം. ഇതിനെപറ്റി കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ചോളം കൃഷിയിലൂടെ വരുമാനം

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close