എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം. പിന്നിലെ കാരണം പരിശോധിക്കാം..


Spread the love

ഇന്ത്യയിൽ ഉപയോഗത്തിലുള്ള എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയം കൊണ്ടുവരാൻ പോകുകയാണ് കേന്ദ്രം. ഇലക്ട്രോണിക് മാലിന്യങ്ങൾ കുറക്കുവാനും മറ്റുമായി അവതരിപ്പിച്ച പുതിയ നയത്തിനെതിരെ വ്യാപകമായി പ്രധിഷേധം ഉയരുന്നുണ്ട്. എല്ലാ ഉപകരണങ്ങൾക്കും പൊതുവായ ഒരു ചാർജർ കൊണ്ടുവരുന്നത്തിന്റെ സാധ്യതകളും വെല്ലുവിളികളുമൊക്കെ പരിശോധിക്കാനായി ഓഗസ്റ്റ് 17 ന് സർക്കാർ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിൽ നടന്ന ചർച്ചയിൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു  വിദഗ്ധ സംഘത്തെ ഉടനെ തന്നെ രൂപീകരിക്കാൻ തീരുമാനമായിട്ടുണ്ട്. കാര്യങ്ങൾ വിശകലനം ചെയ്യാൻ രണ്ട് മാസം സമയവും നൽകിയിട്ടുണ്ട്. വിദഗ്ധ സംഘം നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നയം നടപ്പാക്കാനുള്ള നടപടികൾ ഉണ്ടാവുക. പുതിയ നയത്തിൽ നാം കൂടുതലായും ഉപയോഗിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ ഗ്ലാസ്‌ഗോയിൽ നടന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ വെച്ച് ‘ലൈഫ്’ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഭാഗമായാണ് എല്ലാ ഉപകരണങ്ങൾക്കും പൊതുവായ ഒരു ചാർജർ എന്ന ആശയം ഉടലെടുത്തത്. നമ്മുടെ ഭൂമിക്ക്‌ ദോഷകരമായി ബാധിക്കാത്ത തരത്തിലുള്ള  ജീവിതരീതി പിന്തുടരാനായുള്ള നീക്കങ്ങൾ കൊണ്ട്‌ വരാനാണ് ലൈഫ് പദ്ധതി അവതരിപ്പിക്കുന്നത് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ ഇതിന് മുമ്പും ഇ-വേസ്റ്റുകളുടെ നിർമ്മാർജനത്തിന് വേണ്ടി പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

വ്യവസായ/സാങ്കേതിക വിദഗ്ദരുടെ അഭിപ്രായങ്ങൾ  എടുത്തുനോക്കുകയാണെങ്കിൽ ലോക പ്രശസ്ത ഇലക്ട്രോണിക് ഗാഡ്ജെറ്റ്സ്‌ നിർമ്മാതാക്കളായ ആപ്പിൾ കമ്പനിയെയായിരിക്കും നയം കൂടുതലും ബാധിക്കാൻ പോവുക. കമ്പനിയുടെ ജനപ്രിയ മൊബൈൽ ഫോണായ ഐഫോണുകളിലെ പോർട്ട് മറ്റ് ഫോണുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ലോകത്ത് ഇന്ന് കൂടുതലും ഉപയോഗിച്ച് വരുന്ന ടൈപ്പ് സി പോർട്ടുകളായിരിക്കും നയത്തിൽ കൊണ്ട് വരാൻ സാധ്യത. സാംസങ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ മിക്ക സ്മാർട്ട്‌ഫോണുകളും ഇതിനകം തന്നെ യു.എസ്.ബി ടൈപ്പ് സി പോർട്ടുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ചാർജിങ് പോർട്ടുകൾ നൽകാത്ത കമ്പനികൾ യു.എസ്.ബി ടൈപ്പ് സി പോർട്ടുകളിലേക്ക് മാറാൻ നിർബന്ധിതരാവും.

English summary :- common charging port to all electronic device. Why?

Read also ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി മുതൽ ശബ്ദം വേണമെന്ന് സർക്കാർ നിർദ്ദേശം.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close