ഉപഭോക്ത്യ സംരക്ഷണ നിയമം


Spread the love

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും, അവരുടെ താൽപര്യങ്ങൾ ന്യായമായി പരിഗണിക്കുന്നതിനും വേണ്ടി ഉപഭോക്തൃതർക്ക പരിഹാര ഫോറം സ്ഥാപിക്കുകയും അവരുടെ നടപടികൾ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നത് 1986 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലൂടെ ആണ്.
ഉപഭോക്‌തൃ സംരക്ഷണ നിയമപ്രകാരം പ്രതിഫലം നൽകി സാധനമോ, സേവനമോ കൈപ്പറ്റുന്ന ഏതൊരാളും ഉപഭോക്താവാണ്.
സാധനം വിലയ്ക്കു വാങ്ങുമ്പോൾ തന്നെ പ്രതിഫലം(വില) നൽകുകയോ പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്തു സാധനങ്ങൾ വാങ്ങുകയോ, പ്രതിഫലം ഭാഗികമായി നൽകി സാധനങ്ങൾ വാങ്ങുകയോ, അല്ലെങ്കിൽ പ്രതിഫലം ഭാഗികമായി നൽകാമെന്ന വാഗ്ദാനത്തിൽ സാധനങ്ങൾ വാങ്ങുകയോ ചെയ്യുന്നവർ ഉപഭോക്താവാണ്.
വാണിജ്യ സംബന്ധമായ ആവശ്യങ്ങൾക്കായി വാങ്ങപ്പെടുന്ന ഒരു സാധനത്തിനും ഉപഭോക്ത്യ സംരക്ഷണ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുകയില്ല. പക്ഷേ, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി വിലകൊടുത്തു വാങ്ങിയ ആൾ തന്നെ സ്വന്തം ഉപജീവനമാർഗ്ഗം കണ്ടെത്തുവാനായി ഉപയോഗപ്പെടുത്തുന്നത് വാണിജ്യാവശ്യമായി കണക്കാക്കുകയില്ല. വാണിജ്യപരമായ ആവശ്യങ്ങളെ ഉപഭോക്ത്യസംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും ഉപജീവനത്തിനായുള്ള വ്യാപാരത്തെ ഈ നിയമം സംരക്ഷിക്കുന്നു എന്നർത്ഥം. സാധനങ്ങളിലെ ന്യൂനത, അതായത് അളവ്, ഗുണം, നിലവാരം, ശുദ്ധത എന്നിവയുടെ ന്യൂനതകൾ ഉൽപാദകരും വ്യാപാരികളും ഗുണഭോക്താവിനെ കബളിപ്പിക്കുന്നതടക്കമുള്ളവ ഇതിൽ ഉൾപ്പെടും. ഒരാൾ നിയമപ്രകാരമോ, കരാർപ്രകാരമോ പാലിച്ചിരിക്കേണ്ട സേവനത്തിലെ ഗുണത്തിലും സ്വാഭാവത്തിലും പ്രവർത്തന രീതിയിലും ഉള്ള ഏതെങ്കിലും ദോഷമോ അപൂർണ്ണതയോ, കുറവോ, അപര്യാപ്തതയോ ആണ് സേവനത്തിലെ പോരായ്മ.


പരാതി കൊടുക്കേണ്ടത് എങ്ങനെ?


പരാതി സമർപ്പിക്കാൻ നിയതമായ മാതൃക നിയമത്തിലില്ല. പരാതിക്കാരന്റെ വിലാസവും എതിർകക്ഷിയുടെ പേരും വിലാസവും പരാതിയിൽ രേഖപ്പെടുത്തണം. ബില്ലുണ്ടെങ്കിൽ അതും പരാതിക്കൊപ്പം ഹാജരാക്കണം. സാധനങ്ങളോ സേവനങ്ങളോ പണം നൽകി വാങ്ങിയെങ്കിൽ അതിന്റെ വിശദാംശങ്ങൾ എഴുതണം. എതിർകക്ഷിയുടെ സേവനത്തിലെ അപാകത പരാതിക്കാരൻ ബില്ലിൽ വ്യക്തമാക്കണം. പരാതിക്കാരൻ ആവശ്യപ്പെടുന്ന നിവർത്തികൾ എന്തൊക്കെയാണെന്ന് എഴുതണം.

Ad Widget
Ad Widget

Recommended For You

About the Author: admin

Close