നമുക്കും വിളയിക്കാം ചോളം…


Spread the love

യാത്ര പ്രിയരായ മലയാളികളുടെ പ്രിയപ്പെട്ട ഒന്നാണ് ചോളം.ആവിയിൽ വേവിച്ചെടുത്ത ചോളം മുളകുപൊടി വിതറി ചൂടോടെ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ ആണ് നമ്മൾ. നമുക്കും എളുപ്പത്തിൽ ചോളം കൃഷി ചെയ്യാം. കേരളത്തിൽ മഴക്കാലത്തും ജലസേചന സൗകര്യം ഉള്ള സ്ഥലത്ത് വേനൽ കാലത്തും ചോളം കൃഷി ചെയ്യാം.എല്ലാത്തരം മണ്ണും അനുയോജ്യമാണ് എങ്കിലും പശിമരാശി മണ്ണാണ് കൂടുതൽ ഉത്തമം. എല്ലാ സമയത്തും ചോളം കൃഷി ചെയ്യാം. വിത്താണ് ചോളത്തിന്റെ നടീൽ വസ്തു.വിത്ത് ഇടുന്നതിനു മുമ്പ് ഉണങ്ങിയ ചാണകപ്പൊടി അടിവളം ആയി ഉപയോഗിക്കാം. വേനൽകാലത്ത് തൈകൾക്ക് ഇടവിട്ട് നനച്ചു കൊടുക്കണം. കള നിയന്ത്രണത്തിൽ പ്രത്യേകം ശ്രദ്ധികേണ്ട വിളയാണ് ചോളം. ഓരോ മാസവും കൃത്യമായി ചുവട്ടിൽ മണ്ണ് കൂട്ടുന്നതും ചെടിയുടെ വളർച്ചയെ സഹായിക്കും. കൊഴി തീറ്റ , കാലിത്തീറ്റ, പൊള്ളിച്ച ചോളം, പോപ്പ് കോൺ എന്നിവക്ക് പുറമെ ചോളച്ചെടി മൃഗങൾക് തീറ്റപ്പുൽ ആയും ഉപയോഗിക്കുന്നു. ഇളം ചോളം സാലഡിനായും സൂപ്പിനായും ഉപയോഗിക്കാം. അടുക്കള തോട്ടത്തിലും ചോളം കൃഷി ചെയ്യാം. മുക്കാൽ ഭാഗം പൊട്ടിങ് മിശ്രിതം നിറച്ച് ചോള വിത്തുകൾ നടാം. കടലപ്പിണ്ണാക്ക്, ജൈവ വളങ്ങൾ, ചാണകപ്പൊടി എന്നിങ്ങനെ ചെറിയ ചിലവിൽ ചോളം വിളയിച്ചെടുക്കാം. ജീവകം സി, വിറ്റാമിൻ ബി , ബി 6 ,ഫോളിക് ആസിഡ്, സിങ്ക്, നാരുകൾ എന്നിവയുടെ കലവറയാണ് ഇൗ ഇത്തിരി കുഞ്ഞൻ ചോളം. കേരളത്തിൽ ചോളം പച്ചക്ക് വിപണനം നടത്തുന്നത് ലാഭകരം ആണ്.

ചോളം കൃഷി രീതിയും, വരുമാന സാധ്യതെയും കുറിച്ച് വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. ചോളം കൃഷിയും വരുമാനവും

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close