മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി ഒരു ലക്ഷം രൂപ പിഴ


Spread the love

ജാർഖണ്ഡിലെ പൊതുയിടങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കാതിരുന്നാൽ 1 ലക്ഷം രൂപ പിഴ നൽകേണ്ടി വരും. കൂടാതെ ലോക്ക് ഡൗൺ ലംഘനം നടത്തിയാൽ രണ്ട് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. മന്ത്രി സഭ പാസാക്കിയ പകർച്ചവ്യാധി ഓർഡിനൻസ് 2020-ന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുക.

ഇതുവരെ ജാർഖണ്ഡിൽ 6156 പേർക്കാണ് കോവിസ് സ്ഥിരീകരിച്ചത്. ഒപ്പം കോവിഡ് ബാധിച്ച് 55 പേർ മരണമടയുകയും ചെയ്തു. കോവിഡ് വ്യാപനം ദൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരം കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

അതേസമയം ബുധനാഴ്ച മാത്രം രാജ്യത്ത് 45720 പേർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ആദ്യമായി ഒറ്റ ദിവസം 1000 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. 1129 പേരാണ് ജൂലൈ 22-ന് മാത്രം മരിച്ചത്.

Read also: ചൈനീസ് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ പരീക്ഷണത്തിന് ബ്രസീൽ അനുമതി നൽകി

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close