
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 15 ലക്ഷം കടന്നതായി റിപ്പോർട്ട് . ഇത് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് 11,546,513 കൊവിഡ് രോഗികളാണുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവര്‍ 536,392 ആയി. ഇതുവരെ 6,526,749 പേര്‍ക്കാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്. ഏറ്റവും കൂടുതൽ കൊവിഡ് രൂക്ഷമാകുന്നത് അമേരിക്കയിലും ബ്രസീലിലുമാണ്. കൂടാതെ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൊവിഡ് രൂക്ഷമാകുന്ന ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 24,000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 535 പേര് കൂടി മരിച്ചതോടെ ബ്രസീലില്‍ ആകെ കൊവിഡ് മരണം 65,000ത്തിന് അടുത്തെത്തി. ഇവിടെ 1,604,585 പേര്‍ക്കാണ് നാളിതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 561,070 പേര് നിലവില്‍ ചികിത്സയിലുണ്ട്.
അമേരിക്കയിലെ കൊവിഡ് കേസുകൾ മുപ്പത് ലക്ഷത്തോട് അടുക്കുന്നുതായാണ് റിപ്പോർട്ട്. 2,981,002 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,604 പേര് കൂടി കൊവിഡ് പോസിറ്റീവായി. 132,552 പേര് ഇതുവരെ മരണപ്പെട്ടു. ഫ്ലോറിഡ, ടെക്സസ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമാകുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 6,736 അധികം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷത്തിലേക്ക് അടുക്കുകയാണ് . പ്രതിദിന വര്‍ധനവില്‍ ഇതാദ്യമായി പുതിയ രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 24,000ന് മുകളിലെത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് . കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 6,97,413 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 425 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 19,693 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 4,24,432 പേരാണ്, ചികിത്സയിലുള്ളത് 2,53,287 പേരുമാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala