കൊറോണ വൈറസ്… ഉറവിടമറിയാതെ നട്ടം തിരിഞ്ഞ് ആരോഗ്യവകുപ്പ്


Spread the love

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. ജനങ്ങളുടെ ജീവന് വലിയ വില കല്പിക്കുന്ന നമ്മുടെ സംസ്ഥാനത്ത് വൈറസ് ബാധ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ആരോഗ്യവകുപ്പും ആരോഗ്യപ്രവര്‍ത്തകരും അക്ഷീണം പരിശ്രമിക്കുകയാണ്. ഇപ്പോള്‍ വൈറസ് ബാധയേറ്റിരിക്കുന്ന അധികം പോരും സംസ്ഥാനത്തിന് പുറത്തു നിന്നും വിദേശത്തുനിന്നും വന്നവരാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 86.31 ശതമാനംപേരും പുറത്തുനിന്നുവന്നവരെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ചവരെ രോഗംസ്ഥിരീകരിച്ചവര്‍ 3039 പേരാണ്. ഇതില്‍ 2623 പേരും പുറത്തുനിന്നുവന്നവരാണ്. അതേസമയം, സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്‌ബോഴും സമ്ബര്‍ക്കത്തിലൂടെ രോഗംപിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്.
ഇതുവരെ സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരില്‍ എഴുപത് കേസുകള്‍ ഉറവിടം അറിയാത്ത കേസുകളാണ്. ഉറവിടം അറിയാത്തവരടക്കം സമ്ബര്‍ക്കത്തിലൂടെ രോഗംപകര്‍ന്നത് 416 പേര്‍ക്കും. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
ഈ മാസംമാത്രം 1025 പേര്‍ വിദേശത്തുനിന്നും 577 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമെത്തി. 13.69 ശതമാനം ആളുകള്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത് 21 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 0.72 ശതമാനമായിരിക്കുകയാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close