ദിവസവും 5 തവണ “ഹനുമാൻ ചാലിസ” ചൊല്ലിയാൽ കൊറോണയെ തുരത്താനാകുമോ?


Spread the love

 

കൊറോണ വൈറസിനെ ലോകത്ത് നിന്ന് തന്നെ തുരത്താൻ “ദിവസവും അഞ്ച് തവണ, ഓഗസ്റ്റ് 5 വരെ” ഹനുമാൻ ചാലിസ ചൊല്ലണമെന്നാണ് ബി.ജെ.പി എംപിയായ പ്രജ്ഞ സിംഗ് ഠാക്കൂർ പറയുന്നത്. തന്റെ ട്വീറ്റിനൊപ്പം പങ്കുവച്ച വീഡിയോയിലാണ് ഇത് പറയുന്നത്. കൂടാതെ, മദ്ധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഭോപ്പാലിൽ ഓഗസ്റ്റ് 4 വരെ ലോക് ഡൗൺ ഏർപ്പെടുത്തി കോവിഡ് വ്യാപനം തടയുന്നതിനായുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്.

നമുക്കേവർക്കും ഒരുമിച്ച് നിന്ന് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായും ഒരു ആത്മീയ ശ്രമം നടത്താം. ഒപ്പം തന്നെ, ജൂലൈ 25 മുതൽ ഓഗസ്റ്റ് 5 വരെ വീട്ടിൽ, ദിവസം 5 തവണ ഹനുമാൻ ചാലിസ ചൊല്ലണമെന്നും, തുടർന്ന് ഓഗസ്റ്റ് 5-ന് രാമനു മുന്നിൽ ആരതിയും വിളക്കും തെളിയിച്ച് അവസാനിപ്പിക്കണമെന്നുമാണ് ട്വിറ്ററിലൂടെ പറഞ്ഞത്.

അതേസമയം, ലോക് ഡൗൺ ഓഗസ്റ്റ് 4-ന് അവസാനിക്കുമെങ്കിലും ഓഗസ്റ്റ് 5-നാണ് ഹനുമാൻ ചാലിസ പാരായണം അവസാനിക്കുന്നത്. ആ ദിവസം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള ഭൂമി പൂജ നടക്കുകയും ചെയ്യും. ഞങ്ങൾ ദീപാവലി പോലെ ആഘോഷിക്കുന്ന ദിവസമാണത്. ആയതിനാൽ, രാമനോടുള്ള പ്രാർത്ഥനയെന്നോണം, ‘ഹനുമാൻ ചാലിസ’ ഒരേ ശബ്ദത്തിൽ രാജ്യമെമ്പാടുമുളളയാളുകൾ ചൊല്ലുമ്പോൾ ‘കൊറോണ വൈറസി’ൽ നിന്ന് സ്വാതന്ത്യം നേടാൻ സാധിക്കുമെന്നും പ്രഞ്‌ജ കൂട്ടി ചേർത്തു.

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close