ആദ്യം കൊവിഡ് ബാധിക്കുന്ന ആൾക്ക് പണമടക്കമുള്ള സമ്മാനങ്ങൾ; ജീവൻ പണയം വച്ചും പാർട്ടികൾ നടത്തി അമേരിക്ക


Spread the love

ലോകത്ത് ദിനംപ്രതി കൊവിഡ് രോഗികളുടെയും രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ വ്യത്യസ്ത ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ് അമേരിക്കയിലെ ഒരു കൂട്ടം വിദ്യാർത്ഥികള്‍. ‘കൊറോണ വൈറസ് പാര്‍ട്ടികള്‍’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷങ്ങളാണ് അമേരിക്കയിൽ പലയിടങ്ങളിലായി നടന്നു വരുന്നത്. ഈ ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് ആദ്യം കൊവിഡ് ബാധിക്കുന്നവര്‍ക്ക് പണമടക്കമുള്ളവ സമ്മാനങ്ങൾ വാഗ്ധാനം ചെയ്യുന്നതായാണ് സൂചന . അമേരിക്കയിലെ അലബാമയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് അത്യന്തം അപകടകരമായ ഈ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്.

കൊവിഡ് രോഗം ബാധിച്ചവരെ വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായി തന്നെ ആഘോഷപാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ത്തുകയും ചെയ്യുന്നതാണ് പാർട്ടിയുടെ രീതി. വിദ്യാർത്ഥികള്‍ ഒരു കുടത്തില്‍ പണം നിറച്ച് ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നയാള്‍ക്ക് ആ തുക നല്‍കും. എന്നാൽ ഇത്തരത്തിലുള്ള പാർട്ടികളെക്കുറിച്ച് വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇതുവരെയായി നടപടികളൊന്നും കൈകൊണ്ടിട്ടില്ല എന്നതും ആശങ്ക ഉയർത്തുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് നാല്‍പ്പത്തിനാലായിരത്തോളം പേർക്കാണ് രോഗ ബാധ സ്ഥിരീകരിക്കുന്നത്. അതേസമയം കോവിഡ് വ്യാപനത്തിനിടയിലും അമേരിക്കയില്‍ 244-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാജ്യ തലസ്ഥാനത്ത് ട്രംപ് ഭരണകൂടം ജൂലൈ നാലിന് ആഘോഷങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു . ആരോഗ്യവിദഗ്ധരുടെ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അവഗണിച്ചു കൊണ്ടാണ് പരിപാടികള്‍ നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ 90 ശതമാനം വർധിച്ചതിനാല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അഭ്യർഥിക്കുന്നത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close