
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേരുടെയും (ഒരു പാലക്കാട് സ്വദേശി) തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. 624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 575 പേര് കോവിഡ് മുക്തരായി. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍, പാലക്കാട് ജില്ലയിലെ പാലക്കാട് മുന്‍സിപ്പാലിറ്റി, തച്ചമ്ബാറ, പട്ടാമ്ബി, കോട്ടയം ജില്ലയിലെ മാടപ്പള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 106 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
അതേസമയം രാജ്യത്ത് ഏപ്രില്‍ 30 വരെ കോവിഡ സ്ഥിരീകരിച്ച 40,185 പേരില്‍ 28 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ഐ.സി.എം.ആര്. ഇവരില്നിന്ന കൂടുതല്‍ പേരിലേക്ക രോഗം പടര്ന്നിട്ടുണ്ടോയെന്നത ആശങ്ക ഉയര്‍ത്തുന്നു. രോഗം സഥിരീകരിച്ചവരില് 5.2 ശതമാനം ആരോഗ്യ പ്രവര്‍ത്തകരാണെന്ന ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണമില്ലാതിരുന്ന 28.1 ശതമാനം പേരില്‍ 25.3 ശതമാനം പേരും രോഗികളുമായി അടുത്ത സമ്ബര്‍ക്ക പട്ടികയിലുള്ളവരാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2