
വാഷിങ്ടണ്‍ : കോവിഡ് ലോകത്തെ ആകെ വിഴുങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ ആശ്വാസ വാര്‍ത്തയുമായി ഗവേഷക സംഘം. കൊറോണ വൈറസിനെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തിയതായാണ് ഗവേഷണ സംഘം നല്കുന്ന റിപ്പോര്‍ട്ട്. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകസംഘമാണു കൊറോണ വൈറസ് ബാധയെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തിയത്. എസിഎസ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്നപ്രസിദ്ധീകരണത്തില്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
‘പിഎല്‍ പ്രോ’ എന്ന പ്രോട്ടീന്‍ കൊറോണ വൈറസ് പകരുന്നതിന് കാരണമാകുന്നുണ്ട്. പിഎല്‍ പ്രോ പ്രോട്ടീന്‍ മനുഷ്യ ശരീരത്തില്‍ വൈറസ് ബാധ പെരുകുന്നതിനും പ്രതിരോധ വ്യവസ്ഥയെ തളര്‍ത്തുന്നതിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ നിര്‍വീര്യമാക്കി ശരീരത്തിന്റെ പ്രതിരോധശക്തി നിലനിര്‍ത്തുന്ന രാസ തന്മാത്രകളെയാണ് ജോര്‍ജിയന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
‘നാഫ്തലീന്‍ ബേസ്ഡ് പിഎല്‍ പ്രോ ഇന്‍ഹിബിറ്റേഴ്സ്’ എന്നാണ് ശാസ്ത്രജ്ഞര്‍ തന്മാത്രകള്ക്ക് പേര് നല്‍കിയിരിക്കുന്നത്. രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവയെന്ന് ഗവേഷകസംഘത്തിനു നേതൃത്വം നല്കിയ ഡോ.സ്കോട് പേഗന്‍ അറിയിച്ചു. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതില്‍ ഇത് ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,731,662 ആയി. വെള്ളിയാഴ്ച മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ആകെ മരണസംഖ്യ 428,210 ആയിട്ടുണ്ട്. യുഎസിലും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. യുഎസ് ഉള്‍പ്പടെ പല പ്രമുഖ രാജ്യങ്ങളിലും പ്രതിരോധ വാക്സിന് വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. മനുഷ്യരിലും ആന്റിബോഡി വാക്സിനേഷന് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 2021 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ വാക്സിന് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2