കരുതിയിരിക്കണം മഹാമാരിയെ; പുറത്ത് പോയതിനു ശേഷം വീട്ടിൽ എത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


Spread the love

ലോകത്താകെ പിടി മുറുക്കുകയാണ് കോവിഡ് എന്ന മഹാമാരി. അങ്ങേയറ്റം കരുതൽ ഇല്ലെങ്കിൽ ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ളവയാണ് ഈ കുഞ്ഞൻ വൈറസ്. കൊവിഡ് കാലത്തും പലരും അവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുന്നുണ്ട്. ഇങ്ങനെ പുറത്ത് പോയി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം വീട്ടിലെത്തി കഴിഞ്ഞാൽ ആ​ദ്യം ചെയ്യേണ്ടത് സോപ്പും വെള്ളവും ഉപയോ​ഗിച്ച് കെെകൾ കഴുകുക എന്നതാണ്.
കൂടാതെ വാങ്ങിക്കൊണ്ട് വരുന്ന പഴത്തിന്റെയും പച്ചക്കറികളുടെയും പായ്ക്കറ്റ് വീട്ടില്‍ ആരും തൊടാത്ത ഒരു സ്ഥലത്ത് മാറ്റിവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വാങ്ങി കൊണ്ട് വന്ന് ഉടനെ തന്നെ ഫ്രിഡ്ജിലേക്ക് വയ്ക്കാൻ പാടില്ല. സാധിക്കുമെങ്കിൽ പഴങ്ങളും പച്ചക്കറികളും ഉപ്പിട്ട വെള്ളത്തിൽ അൽപ നേരം മുക്കിവയ്ക്കാവുന്നതാണ്.

പേയ്‌മെന്റ് മെഷീനുകൾ, വാതിലുകളുടെ പിടി എന്നിവയിൽ പിടിച്ച ശേഷം സാനിറ്റൈസർ ഉപയോ​ഗിച്ച് കെെകൾ വൃത്തിയാക്കാൻ ശ്രമിക്കുക. സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ ​ബാ​ഗിൽ ഒരു സാനിറ്റൈസർ കരുതുക. സാധനങ്ങളെല്ലാം വാങ്ങിയ ശേഷം കെെകൾ കഴുകേണ്ടത് അത്യാവശ്യമാണെന്നും വിദ​ഗ്ധർ പറയുന്നു. പുറത്ത് നിന്ന് വീട്ടിലെത്തി കഴിഞ്ഞാൽ ചെരുപ്പിലോ ഷൂസിലോ നേരിട്ട് തൊടരുത്. പുറത്തിടാനുള്ള ചെരുപ്പുകൾ വീടിന്റെ വെളിയിൽ തന്നെ സൂക്ഷിക്കണം. ഗ്ലൗസ് ധരിച്ച ശേഷം മാത്രം ഷൂസിലോ ചെരുപ്പിലോ തൊടുക. ഷൂസിന്റെ മുകളിലത്തെ ഭാ​ഗം ചൂടുവെള്ളത്തിൽ മുക്കിയ തുണി ഉപയോ​ഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

Ad Widget
Ad Widget

Recommended For You

About the Author: admin

Close