സംസ്ഥാനത്ത് രോഗവ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്


Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ രോഗവ്യാപനം സെപ്റ്റംബറിലേക്കു നീണ്ടേക്കുമെന്ന് മുന്നറിയിപ്പ്. യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഗവ്യാപനത്തിന്റെ അടിസ്ഥാനമായ പുനരുല്‍പാദന നിരക്ക് (ബേസിക് റീപ്രൊഡക്ഷന്‍ റേറ്റ് ആര്‍) കേരളത്തില്‍ ഇപ്പോള്‍ 1.35 ആണെന്നാണു വിലയിരുത്തല്‍. പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകണമെങ്കില്‍ ഇത് ഒന്നില്‍ താഴെ എത്തണം.
മിഷിഗന്‍ വാഴ്‌സിറ്റി ടീമിന്റെ ഇന്നലത്തെ നിഗമനപ്രകാരം ജൂലൈ 4 ആകുമ്‌ബോഴേക്കും കേരളത്തിലെ മൊത്തം കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങിയത് 11,000 ആകും. ഇതു പരമാവധി 43,000 വരെയാകാം. ഇന്ത്യയൊട്ടാകെയുള്ള രോഗികളുടെ എണ്ണം അപ്പോഴേയ്ക്കും 6 ലക്ഷം മുതല്‍ 9 ലക്ഷം വരെയാകും. മരണം രണ്ടാഴ്ച കൂടുമ്‌ബോള്‍ ഇരട്ടിയാകുമെന്നാണ് സൂചന.
അതേസമയം കൊവിഡ് ബാധ സംശയിച്ച് പതിനായിരത്തോളം ആളുകളാണ് കണ്ണൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ എണ്ണത്തില്‍ സ്ഥിരതയുണ്ടെങ്കിലും ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ചെറിയ വര്‍ദ്ധനയുണ്ട്. ജില്ലയില്‍ നാല് പേര്‍ക്കാണ് ഏറ്റവും ഒടുവില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയതും ഒരാള്‍ മുംബയില്‍ നിന്നെത്തിയ ആളുമാണ്. സമ്ബര്‍ക്കം വഴി രോഗം വ്യാപിക്കാത്തത് ആശ്വാസമാകുന്നുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 28ന് ബഹറിനില്‍ നിന്ന് ഐ.എക്‌സ് 1376 വിമാനത്തിലെത്തിയ നടുവില്‍ സ്വദേശിയായ 27കാരന്‍, ജൂണ്‍ മൂന്നിന് ഷാര്‍ജയില്‍ നിന്ന് എസ്.ജി9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ 40കാരന്‍, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. മെയ് 26നാണ് പയ്യന്നൂര്‍ സ്വദേശിയായ 58കാരന്‍ മുംബയില്‍ നിന്നെത്തിയത്.
ഇതോടെ ജില്ലയില്‍ 116 കൊവിഡ് ബാധിതരാണ് ചികിത്സയില്‍ തുടരുന്നത്. നിലവില്‍ ജില്ലയില്‍ 9422 പേരാണ് നിരീക്ഷണത്തില്‍ ഉള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 175 പേര്‍ ആശുപത്രിയിലും 9247 പേര്‍ വീടുകളിലുമാണ് കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും കൊവിഡ് ട്രീറ്റ്‌മെന്റ സെന്ററില്‍ 72 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞദിവസം 91 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു രോഗബാധിതരുടെ എണ്ണം 2005 ആയി. ജനുവരി 30ന് ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ആയിരം രോഗികളായത് കഴിഞ്ഞ മാസം 27നാണ് (119ാം ദിവസം). പിന്നീട് 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. മരണവും ഈ രണ്ടാഴ്ചയ്ക്കിടയില്‍ ഇരട്ടിയായി. നിലവില്‍ ചികിത്സയിലുള്ളത് 1174 പേര്‍; രോഗമുക്തരായത് 814 പേര്‍. ആവര്‍ത്തിച്ചുള്ള പരിശോധന ഉള്‍പ്പെടെ 1,13,956 പേരുടെ സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. മലപ്പുറം (163), പാലക്കാട് (158), തൃശൂര്‍ (114) ജില്ലകളില്‍ നിലവില്‍ നൂറിലേറെ പേര്‍ ചികിത്സയിലുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close