ഇന്ത്യൻ പ്രതിനിധികൾ വീണ്ടും ‘കുൽ ഭൂഷൺ ജാദവു’മായി സംസാരിച്ചു.


Spread the love
ഇന്ത്യൻ പ്രതിനിധികളുമായി സംസാരിക്കാൻ, രണ്ടാമത്തെ അവസരം പാകിസ്ഥാൻ “കുൽ ഭൂഷൺ ജാദവിന്” വ്യാഴാഴ്ച (16/07/2020)നൽകി. ചാരവൃത്തി കുറ്റം ആരോപിക്കപ്പെട്ട്, കുൽഭൂഷണെ പാകിസ്ഥാനിൽ വച്ച് 2016 മാർച്ച്‌ 3-ന് പിടി കൂടുകയും, തുടർന്ന് ജയിലിലയക്കുകയുമായിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി, ഏകദേശം, 2 മണിക്കൂറോളമുള്ള യോഗത്തിൽ കുൽഭൂഷൺ പങ്കെടുത്തു. ജൂലൈ മാസം ആദ്യം, കുൽഭൂഷണ് പ്രതിനിധികളുമായി സംസാരിക്കാൻ അവസരം ഒരുക്കുമെന്ന്, പാകിസ്ഥാൻ അറിയിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അച്ഛനെയും, ഭാര്യയേയും കൂട്ടത്തിൽ ക്ഷണിച്ചിരുന്നു. എന്നാൽ, ഇന്ത്യ ആവശ്യപ്പെട്ടത് തടസ്സമില്ലാത്തതും, നിരുപാധികരവുമായ ഒരു അവസരമാണ്.


2019സെപ്റ്റംബറിൽ ആയിരുന്നു കുൽഭൂഷൺ പിടിക്കപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം, ഇന്ത്യയ്ക്ക് ഇയാളുമായുള്ള ചർച്ചയ്ക്ക് ആദ്യം അവസരം ലഭിച്ചിരുന്നത്. അന്ന്, ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ‘ഗൗരവ് അലുവാലിയ’ കുൽഭൂഷണുമായി, ഇസ്ലാമബാദിൽ വച്ച്, 2 മണിക്കൂർ സംസാരിച്ചിരുന്നു. പാകിസ്ഥാന്റെ എതിർക്കാനാവാത്ത അവകാശങ്ങളെ ആധാരമാക്കി, തെറ്റായി വിവരിക്കാനും, ആവർത്തിച്ചു പറയാനും അദ്ദേഹം നിർബന്ധിക്കപ്പെട്ടിരുന്നുവെന്ന് ഇന്ത്യൻ നയതന്ത്രജ്ഞർ അറിയിച്ചിരുന്നു.


പാകിസ്ഥാൻ സർക്കാർ വാഗ്ദാനമായി നൽകിയ പുന:പരിശോധന ഹർജി, കുൽഭൂഷൺ നിഷേധിച്ചിരുന്നുവെന്നും, പകരം, അദ്ദേഹം ദയാ ഹർജി നൽകുമെന്നും, ജൂലൈ മാസം ആദ്യം പാകിസ്ഥാൻ അറിയിച്ചിരുന്നു. കുൽഭൂഷൺ ജാദവിനു പുന:പരിശോധന ഹർജി നൽകുവാനും, അദ്ദേഹത്തിന്റെ വധ ശിക്ഷയും മറ്റ് ശിക്ഷകളും, പുനപരിശോധിക്കാൻ അവസരം ഒരുക്കിയിരുന്നു. എന്നാൽ അദ്ദേഹം ഹർജി നൽകാൻ തയ്യാറായില്ലായെന്നും, പാകിസ്ഥാൻ അഡിഷണൽ അറ്റോർണി ‘ജനറൽ അഹമ്മദ് ഇർഫാൻ’ അറിയിച്ചു.പക്ഷേ പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നത് പോലെ, അവരുടെ കസ്റ്റഡിയിൽ തടവിലാക്കപ്പെട്ട കുൽഭൂഷൺ, പുന:പരിശോധന ഹർജി നൽകാൻ വിസമ്മതിക്കുന്നു എന്നത്, കഴിഞ്ഞ 4 വർഷമായി അവർ നടത്തുന്ന നാടകത്തിന്റെ തുടർച്ചയാണെന്നും, കുൽഭൂഷണിന് വധ ശിക്ഷ ഏർപ്പെടുത്തിയത്, വെറും പ്രഹസന വിചാരണയിലൂടെയായിരുന്നെന്നും, മാത്രമല്ല അദ്ദേഹത്തെ പുന:പരിശോധന ഹർജി നൽകുന്നതിൽ നിന്നും, ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാണെന്നും, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട്‌ നൽകുന്നു.
Ad Widget
Ad Widget

Recommended For You

About the Author: admin

Close