
കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇത്തവണ പത്താം ക്ലാസ് പരീക്ഷയെഴുതിയ 7,61,506 വിദ്യാര്‍ഥികളില്‍ 32 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കര്‍ണാടക സര്‍ക്കാരാണ് വ്യക്തമാക്കി. ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ സംസ്ഥാനത്ത് നടന്ന പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളുമായി ടുത്ത് ഇടപഴകിയ 80 കുട്ടികളെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കണ്ടെയ്ന്മെന്റ് സോണുകളില്‍ താമസിക്കുന്ന 3,911 കുട്ടികള്‍ പരീക്ഷയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു പുറമെ അസുഖം ബാധിതരായ 863 കുട്ടികളും പരീക്ഷയെഴുതിയിരുന്നില്ല.
നേരത്തെ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു കര്‍ണാടകയില്‍ പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു.